സ്വിഫ്റ്റ് ബസുകൾ ഓടിക്കാൻ വനിതകൾക്ക് അവസരം; 600 ഡ്രൈവർ കണ്ടക്ടർ ഒഴിവുകൾ

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസുകൾ ഓടിക്കാൻ വനിതകൾക്ക് അവസരം. 600 ഡ്രൈവർ കണ്ടക്ടർ ഒഴിവുകളുണ്ട്. ട്രാൻസ്ജെൻഡറുകൾക്കും അവസരം നൽകാൻ ആലോചനയുണ്ട്. പ്രഥമപരിഗണന സ്ത്രീകൾക്കാണ്. ഇവർക്കുശേഷമുള്ള ഒഴിവുകളിലേക്കാകും പുരുഷന്മാരെ പരിഗണിക്കുക. ആദ്യബാച്ചിൽ നിയമനം നേടിയ നാലുവനിതകൾ തിരുവനന്തപുരം സിറ്റിയിൽ ഇലക്ട്രിക് ബസുകൾ ഓടിക്കുന്നുണ്ട്. ഹെവി ലൈസൻസുള്ളവർക്കുപുറമേ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസുള്ള (എൽ.എം.വി.) വനിതകൾക്കും അപേക്ഷിക്കാം. ബസ് ഓടിക്കാൻ കെ.എസ്.ആർ.ടി.സി. പരിശീലനം നൽകും. നീളമുള്ള ഡീസൽ ബസുകൾക്കുപകരം ചെറിയ ഇലക്ട്രിക് ബസുകളിലാകും ഇവരെ നിയോഗിക്കുക. പരിശീലനം ഡീസൽ ബസിൽ ആയിരിക്കും….

Read More

” ചക്രവർത്തിയുടെ ഉത്തരവുകൾ ഡ്രൈവർമാരെ ഗുരുതരമായി ബാധിക്കും “; ട്രക്ക് ഡ്രൈവർമാരുടെ സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി

വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഹിറ്റ് ആൻഡ് റൺ നിയമത്തിനെതിരെ രാജ്യവ്യാപകമായി ട്രക്ക് ഡ്രൈവർമാർ നടത്തുന്ന സമരത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. നിയമം ബാധിക്കുന്ന വിഭാഗവുമായി ചർച്ച ചെയ്യാതെയും പ്രതിപക്ഷവുമായി സംസാരിക്കാതെയും നിയമങ്ങൾ ഉണ്ടാക്കണമെന്ന പിടിവാശി ജനാധിപത്യത്തിന്റെ ആത്മാവിന് നേരെയുള്ള തുടർച്ചയായ ആക്രമണമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ഡ്രൈവർമാർക്കെതിരെ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാവുന്ന നിയമം പാർലമെന്റിൽ ‘ചക്രവർത്തി’കൊണ്ടുവന്നത് 150-ലധികം പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്‌തശേഷമാണ്. പരിമിത വരുമാനമുള്ള…

Read More

വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദബി പൊലീസ്; നിയമം ലംഘിച്ചാൽ 1000 ദിർഹം പിഴ

വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും അബുദബി പൊലീസ്. നിയമ വിരുദ്ധമായ ഓവര്‍ടേക്കിംഗും മുന്നറിയിപ്പില്ലാതെ മറ്റ് റോഡുകളിലേക്ക് കടക്കുന്നതും ഒഴിവാക്കണമന്ന് പൊലീസ് പൊതുജനങ്ങള്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. ഓവര്‍ടേക്കിംഗ് മൂലം നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന വീഡിയോയും സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചുകൊണ്ടാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. ചെറിയ അശ്രദ്ധ വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും പൊലീസ് ഓര്‍മിപ്പിച്ചു. ലൈന്‍ മാറിയുള്ള ഡ്രൈവിംഗും ഓവര്‍ടേക്കിംഗും ഓഴിവാക്കണം. മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളില്‍ മുന്‍ വശം കൃത്യമായി കാണാന്‍ കഴിയുന്നു എന്ന്…

Read More

റാ​സ​ല്‍ഖൈ​മ​യി​ല്‍ ബൈ​ക്ക് ഡ്രൈ​വ​ര്‍മാ​ര്‍ക്ക് സു​ര​ക്ഷാ​പാ​ഠം

ബൈ​ക്ക് ഡ്രൈ​വ​ര്‍മാ​ര്‍ക്ക് റോ​ഡ് സു​ര​ക്ഷാ​നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠ​ന​ക്ലാ​സൊ​രു​ക്കി റാ​ക് പൊ​ലീ​സ്. സ​മൂ​ഹ​ത്തി​ന്‍റെ ജീ​വി​ത​നി​ല​വാ​ര​ത്തി​ല്‍ സു​ര​ക്ഷ സു​പ്ര​ധാ​ന പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന് ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ള്‍ വ​കു​പ്പ് അ​വ​യ​ര്‍ന​സ് ആ​ൻ​ഡ് മീ​ഡി​യ ബ്രാ​ഞ്ച് മേ​ധാ​വി ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ അ​ഹ​മ്മ​ദ് സ​ഈ​ദ് അ​ല്‍ന​ഖ്ബി അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ർ​ദി​ഷ്ട പാ​ത​ക​ള്‍, നി​ശ്ചി​ത വേ​ഗം, ഹെ​ല്‍മ​റ്റു​ക​ളു​ടെ ഉ​പ​യോ​ഗം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ഡ്രൈ​വ​ര്‍മാ​ര്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണം. ഗ​താ​ഗ​ത​ക്കു​രു​ക്ക് സ​മ​യം തെ​റ്റാ​യ വ​ഴി​ക​ള്‍ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ള്‍ ക്ഷ​ണി​ച്ചു​വ​രു​ത്തും.ക​വ​ല​ക​ള്‍, റൗ​ണ്ട്എ​ബൗ​ട്ടു​ക​ള്‍, ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ള്‍ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലേ​ക്ക് പൊ​ടു​ന്ന​നെ പ്ര​വേ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ​ഠ​ന​ശി​ൽ​പ​ശാ​ല…

Read More

ഗതാഗത നിയമലംഘനം സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ യുഎഇയും ബഹ്‌റൈനും ധാരണ

ഡ്രൈവർമാരുടെ ഗതാഗത നിയമലംഘനം സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ യുഎഇയും ബഹ്റൈനും ധാരണ. ഇരുരാജ്യങ്ങളിലെയും ഗതാഗത വിഭാഗം തമ്മിൽ ഇലക്ട്രോണിക് വഴി ബന്ധിപ്പിച്ചാണ് വിവരം കൈമാറുന്നത്. നിയമലംഘനം നടത്തി മറ്റു രാജ്യത്തേക്കു മുങ്ങുന്നവരെ പിടികൂടാനാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സുരക്ഷാ സമിതിയുടെ യോഗത്തിലാണ് തീരുമാനം. ഭാവിയിൽ ജിസിസിയിലെ എല്ലാ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതോടെ നിയമലംഘകർക്കുള്ള കുരുക്ക് മുറുകും. അതാതു രാജ്യത്ത് പിടികൂടി നിയമം ലംഘിച്ച രാജ്യത്തിന് കൈമാറുകയാണ് ചെയ്യുക. പിഴ മാത്രമേയുള്ളൂവെങ്കിൽ അത് അടച്ച് നടപടി പൂർത്തിയാക്കാനും സൗകര്യമുണ്ടാകും.

Read More

നാലര മണിക്കൂറിലധികം  തുടർച്ചയായി ബസ് ഡ്രൈവർമാർ ജോലി ചെയ്യുന്നതിന് സൗദിയിൽ വിലക്ക്‌

നാലര മണിക്കൂറിലധികം തുടർച്ചയായി ബസ് ഡ്രൈവർമാർ ജോലിചെയ്യുന്നത് സൗദി പൊതുഗതാഗത അതോറിറ്റി വിലക്കി. ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് നടപടി. സാപ്ത്കോ ഉൾപ്പെടെയുള്ള ബസ് സർവീസുകൾ ഇത് നിർബന്ധമായും പാലിക്കേണ്ടി വരും. റോഡപകടങ്ങൾ ഒഴിവാക്കുക, ഗതാഗത സേവനങ്ങളുടെ നിലവാരം ഉയർത്തുക, തൊഴിലാളിക്ക് മതിയായ വിശ്രമം ഉറപ്പാക്കുക എന്നതാണ് പുതിയ നീക്കത്തിന് പിറകിൽ. നിലവിൽ ഇത് സംബന്ധിച്ച ഉത്തരവ് നിലവിലുണ്ട്. ഇത് കർശനമായി നടപ്പാക്കാനാണ് പൊതു ഗതാഗത അതോറിറ്റിയുടെ ഉത്തരവ്. നാലര മണിക്കൂർ ഡ്രൈവ് ചെയ്ത ശേഷം ഡ്രൈവർമാർക്ക്…

Read More