
അബൂദബിയിൽ ഡ്രൈവറില്ലാ വാഹന നിർമാണത്തിന് പ്രത്യേക മേഖല
അബൂദബിയിൽ സ്വയംനിയന്ത്രണ വാഹനങ്ങളുടെ വികസനവും നിർമാണവും ലക്ഷ്യമിട്ട് പ്രത്യേക വ്യവസായമേഖല സ്ഥാപിക്കുന്നു. കരയിലും കടലിലും ആകാശത്തും ഉപയോഗിക്കാൻ കഴിയുന്ന സ്വയംനിയന്ത്രണ വാഹനങ്ങൾ വ്യവസായിക അടിസ്ഥാനത്തിൽ നിർമിക്കുകയാണ് ലക്ഷ്യം. ഹരിത ഗതാഗതത്തിലേക്കുള്ള പരിവർത്തനം ലക്ഷ്യമിട്ടാണ് സ്മാർട്ട് ആൻഡ് ഓട്ടോണമസ് വെഹിക്ക്ൾ ഇൻഡസ്ട്രീസ് (എസ്.എ.വി.ഐ) എന്ന പേരിൽ പ്രത്യേക വ്യവസായ ക്ലസ്റ്ററിന് രൂപം നൽകുന്നത്. ഇതുവഴി 30,000ത്തിനും 50,000ത്തിനും ഇടയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. കൂടാതെ, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ 12,000 കോടി ദിർഹമിന്റെ അധികവരുമാനവും പ്രതീക്ഷിക്കുന്നു. ബുധനാഴ്ച അബൂദബി…