അബുദാബി എമിറേറ്റിൽ ഡ്രൈവറില്ലാ ഊബർ ടാക്സി പുറത്തിറക്കി ; വാണിജ്യാടിസ്ഥാനത്തിലുള്ള സേവനം അടുത്ത വർഷം മുതൽ

അ​ബൂ​ദ​ബി എ​മി​റേ​റ്റി​ൽ ഡ്രൈ​വ​റി​ല്ലാ ഊ​ബ​ര്‍ ടാ​ക്‌​സി പു​റ​ത്തി​റ​ക്കി. ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന സാ​ങ്കേ​തി​ക​വി​ദ്യാ രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ വി ​റൈ​ഡു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​ബൂ​ദ​ബി​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ഡ്രൈ​വ​റി​ല്ലാ ഊ​ബ​ര്‍ ടാ​ക്‌​സി നി​ര​ത്തി​ലി​റ​ക്കി​യ​ത്. പ്ര​ഖ്യാ​പ​ന​ച്ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍ഷ്യ​ല്‍ കോ​ട​തി ഡെ​പ്യൂ​ട്ടി ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ന്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. സ​അ​ദി​യാ​ത്ത് ഐ​ല​ന്‍ഡ്, യാ​സ് ഐ​ല​ന്‍ഡ്, സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഡ്രൈ​വ​റി​ല്ലാ ഊ​ബ​ര്‍ ടാ​ക്‌​സി​ക​ള്‍ വി​ന്യ​സി​ക്കു​ക. വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ടു​ത്ത​വ​ര്‍ഷം സേ​വ​നം തു​ട​ങ്ങും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സു​ര​ക്ഷ ഓ​പ​റേ​റ്റ​ര്‍ വാ​ഹ​ന​ത്തി​ലു​ണ്ടാ​കും. അ​ബൂ​ദ​ബി…

Read More