
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാ ദുബായ് മെട്രോയ്ക് ഇന്ന് പതിമൂന്നാം ജന്മദിനം
2009 സെപ്തംബർ 9ന് ദുബായ് നഗരത്തിന്റെ മുഖഛായ മാറ്റിക്കൊണ്ട് രംഗപ്രവേശനം ചെയ്ത ദുബായ് മെട്രോ ആരംഭിച്ചിട്ട് ഇന്നേക്ക് 13വർഷം തികയുകയാണ്. ആദ്യം ഒരു ഗതാഗതമാർഗം മാത്രമായിരുന്നുവെങ്കിലും പിന്നീട് ദുബായ് നഗരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായി മാറിയിരിക്കുകയാണ് ദുബായ് മെട്രോ. ഡ്രൈവർ ഇല്ലാതെ ഓടുന്ന മെട്രോയെയാണ് ദുബായ്‌നഗരത്തിലെ ജോലിസമ്പന്നരായ മുഴുവൻ ജനങ്ങളും ആശ്രയിക്കുന്നത്. 2009 സെപ്റ്റംബർ 9 ന് രാത്രി 9 മണിക്ക് ഒൻപതാം മിനിറ്റിന്റെ ഒൻപതാം സെക്കൻഡിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്…