
ഡ്രൈവറില്ലാ കാറുകളുടെ മത്സരയോട്ടം ഇന്ന്
യാസ് മറീന സര്‍ക്യൂട്ടില്‍ ചരിത്രമെഴുതാന്‍ ഇന്ന് ഡ്രൈവറില്ലാ കാറുകളുടെ മത്സരയോട്ടം. നാലു സ്വയം നിയന്ത്രിത കാറുകളാണ് അബൂദബി ഓട്ടോണമസ് റേസിങ് ലീഗിന്റെ ഭാഗമായി ഒരുസമയം ട്രാക്കിലിറങ്ങുക. 25.5 ലക്ഷം ഡോളര്‍ സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുന്ന മത്സരത്തില്‍ എട്ടു ടീമുകളാണ് പങ്കെടുക്കുക. പ്രഥമ അബൂദബി ഓട്ടോണമസ് റേസിങ് ലീഗിന് സാക്ഷിയാകാന്‍ പതിനായിരത്തിലേറെ കാണികള്‍ യാസ് മറീന സര്ക്യൂട്ടിലെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. യു.എസില്‍ നിന്നുള്ള കോഡ് 19 റേസിങ്, ജര്‍മനിയില്‍ നിന്നും സ്വിറ്റ്സര്‍ലൻഡില്‍ നിന്നുമുള്ള കണ്ട്രക്ടര് യൂനിവേഴ്സിറ്റി, ചൈനയിലെ ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട്…