
ലൈംഗികാധിഷേപം നടത്തിയെന്ന മേയറുടെ പരാതി; പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ലെന്ന് കണ്ടക്ടർ, മൊഴി നൽകി
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈഗികാധിഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടർ സുബി മൊഴി നൽകി. പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല. മേയർ സഞ്ചരിച്ച വാഹനത്തെ ഓവർ ടേക്കിംഗ് ചെയ്തിട്ടുണ്ടോയെന്നതിലും തനിക്ക് വ്യക്തതയില്ലെന്നാണ് മൊഴി. കൺന്റോൺമെന്റ് പൊലീസിനാണ് മൊഴി നൽകിയത്. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം പാളയത്ത് വെച്ചായിരുന്നു മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. മേയറും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്തതിനെ…