
റോഡിൽ അപകടകരമായ രീതിയിൽ വാഹനം ഓടിക്കരുത്; കടുത്ത ശിക്ഷ ലഭിക്കുമെന്ന് അബൂദാബി ജുഡീഷ്യൽ വകുപ്പ്
അപകടകരമായ രീതിയില്‍ വാഹനമോടിച്ചാല്‍ തടവുശിക്ഷ നല്‍കുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. മറ്റുള്ളവരുടെ ജീവന് അപകടത്തിലാക്കുന്ന നിലയിലുള്ള ഡ്രൈവിങ്ങിനെതിരെ അബൂദബി ജുഡീഷ്യല്‍ വകുപ്പാണ് സമൂഹമാധ്യമത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. മറ്റുള്ളവരുടെ സുരക്ഷക്ക് ഭീഷണിയാവുന്ന രീതിയില്‍ വാഹനമോടിച്ചാല്‍ പിഴയോ തടവോ ഇവ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും. ട്രാഫിക് നിയമം പാലിക്കണമെന്നും ജുഡീഷ്യല്‍ വകുപ്പ് ഡ്രൈവര്‍മാരോട് നിര്‍ദേശിച്ചു. ഇതരവാഹനവുമായി അകലം പാലിക്കാതെ ഡ്രൈവ് ചെയ്താല്‍ 400 ദിര്‍ഹവും റോഡിന്റെ വശത്തുനിന്ന് മറികടക്കുന്നതിന് 1000 ദിര്‍ഹവും പിഴ ചുമത്തുന്ന കുറ്റങ്ങളാണ്. അനിവാര്യമായ അകലം പാലിക്കാത്ത…