
ദൃശ്യം മോഡല്‍ കൊലപാതകം; കൂട്ടുപ്രതികളായ രണ്ടുപേർ പിടിയിൽ
ചങ്ങനാശേരി ദൃശ്യം മോഡല്‍ കൊലപാതകത്തിൽ ഒളിവിലായിരുന്ന രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ. മാങ്ങാനം സ്വദേശികളായ ബിപിൻ, ബിനോയ് എന്നിവർ പിടിയിലായത് കോയമ്പത്തൂരിൽ നിന്ന്. പ്രതികളെ അൽപസമയത്തിനകം ചങ്ങനാശേരിയിൽ എത്തിക്കും. ചങ്ങനാശേരിയില്‍ യുവാവിനെ കൊന്ന് വീടിന്‍റെ തറയ്ക്കടിയില്‍ കുഴിച്ചിട്ട കേസിലെ കേസിലെ പ്രധാന പ്രതിയായ മുത്തുകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലക്ക് ഇയാളെ സഹായിച്ച കൂട്ടുപ്രതികളായ ബിപിൻ, ബിനോയ് എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരുന്നു. പ്രതികള്‍ക്കായി പൊലീസ് സംഘങ്ങളായി തിരിഞ്ഞ് തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കോട്ടയം പുതുപ്പള്ളി…