ദൃശ്യത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചുകഴിഞ്ഞപ്പോള്‍ ജീത്തു പറഞ്ഞതുകേട്ട് ഞാന്‍ ഞെട്ടി; കലാഭവന്‍ ഷാജോണ്‍

ദൃശ്യത്തിനു മുമ്പേ ജീത്തു ജോസഫിന്റെ മൈ ബോസിലാണ് അഭിനയിച്ചതെന്ന് ജനപ്രിയ ഹാസ്യതാരം കലാഭവന്‍ ഷാജോണ്‍. മൈ ബോസിന്റെ ഡബിങ് നടക്കുമ്പോഴാണ് ജീത്തു ദൃശ്യത്തിന്റെ സ്‌ക്രിപ്റ്റ് വായിക്കാന്‍ തന്നതെന്നും ഷാജോണ്‍. വായിച്ചിട്ട് അഭിപ്രായം പറയാന്‍ പറഞ്ഞു. എന്റെ വേഷം ഏതായിരിക്കും എന്ന ചിന്തയോടെയാണ് ഞാന്‍ സ്‌ക്രിപ്റ്റ് വായിച്ചത്. വായിച്ചുകഴിഞ്ഞപ്പോള്‍ എനിക്കു തോന്നിയത്, ഉഗ്രന്‍ സ്‌ക്രിപ്റ്റാണ്, പക്ഷേ എനിക്കതില്‍ വേഷമില്ല. കാരണം അതില്‍ തമാശയ്ക്കു പ്രാധാന്യമുള്ള ഒന്നുമില്ല. മൈ ബോസില്‍ ഹ്യൂമര്‍ വേഷമാണ്. അതുപോലെ ദൃശ്യത്തിലും ഹ്യൂമര്‍ വേഷം തന്നെയായിരിക്കും…

Read More