ചെന്നൈ പ്രളയത്തിൽ മരണം 17 കടന്നു; കുടിവെള്ള ക്ഷാമം രൂക്ഷം

മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയവും മഴക്കെടുതിയും മൂന്നാം ദിവസം പിന്നിടുമ്പോൾ ചെന്നെയിൽ 17 പേരാണ് ഇതുവരെ മരണപ്പെട്ടത്. ചെന്നൈയിൽ മാത്രം ലക്ഷക്കണക്കിനാളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്. കുടിവെള്ളക്ഷാമം രൂക്ഷമാണ്. ചെന്നൈയിലും സമീപപ്രദേശങ്ങളിലും വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനായില്ല. തമിഴ്നാടിന്റെ വിവിധഭാഗങ്ങളിലായി 61,000-ലധികം ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച തമിഴ്നാട് സന്ദർശിക്കും. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട് എന്നീ പ്രദേശങ്ങളിൽ സ്‌കൂളുകൾക്കും കോളേജുകൾക്കും നൽകിയ അവധി നീട്ടിയിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വിതരണം താറുമാറായത് ജനങ്ങളെ ദുരിതത്തിലാക്കി. പ്രളയബാധിതമേഖലകളിൽ സന്ദർശനം നടത്തിയ…

Read More

മനുഷ്യന് വെള്ളം കുടിക്കാതെ എത്ര നാൾ ജീവിക്കാൻ കഴിയും..?

മ​നു​ഷ്യനു വെള്ളം കുടിക്കാതെ എത്ര നാൾ ജീവിക്കാൻ കഴിയും? വെള്ളം കുടിക്കാതെ ഇരിക്കുന്ന അവസ്ഥയെക്കുറിച്ചു നാം ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല. എന്നാൽ, ഇതേക്കുറിച്ച് ചില പഠനങ്ങൾ പറയുന്നതിങ്ങനെയാണ്. ‌വെ​ള്ള​മി​ല്ലാ​തെ ആ​ളു​ക​ൾ​ക്ക് രണ്ടു ദി​വ​സം മു​ത​ൽ ഏഴു ദിവസം വരെ ജീ​വി​ക്കാ​ൻ ക​ഴി​യു​മത്രെ! എന്നാൽ ഇത് പല ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. വ്യായാമം ചെയ്യുന്ന സമയത്ത് മണിക്കൂറുകൾക്കുള്ളിൽ നിർജലീകരണം സംഭവിക്കാം. അപ്രതീക്ഷിതമായി കാറിൽ കുടുങ്ങുപ്പോകുന്ന ആൾക്കും ഇതുപോലെ വളരെ പെട്ടെന്ന് നിർജലീകരണം സംഭവിക്കാം. തന്‍റെ ഗവേഷണഫലങ്ങളെ അടിസ്ഥാനമാക്കി വാ​ഷിം​ഗ്ട​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ബ​യോ​ള​ജി​സ്റ്റ് റാ​ൻ​ഡ​ൽ…

Read More

മദ്യപാനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും; യുവാവ് കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കൾ മദ്യപിക്കുന്നതിനിടെ വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. കോട്ടയം നീണ്ടൂരിലാണ് സംഭവം. നീണ്ടൂർ സ്വദേശി അശ്വിൻ നാരായണനാണ് മരിച്ചത്. മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസും വിശദീകരിക്കുന്നു. അശ്വിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്തുവിനും സംഘട്ടനത്തിൽ കുത്തേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 10 മണിയോടെയാണ് കോട്ടയം നീണ്ടൂർ ഓണംതുരുത്ത് കവലയിൽ യുവാക്കളുടെ സംഘം ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ ഗുരുതരമായി പരിക്കേറ്റ അശ്വിനെയും അനന്തുവിനെയും ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും അശ്വിൻ യാത്രമധ്യേ മരിക്കുകയായിരുന്നു. അനന്തു…

Read More