തൃശൂർ ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ അടിയന്തരമായി കുടിവെള്ളം എത്തിക്കണം: ഹൈക്കോടതി

തൃശൂർ ജില്ലയിലെ തീരദേശത്തിലുള്ള ഒമ്പത് പഞ്ചായത്തുകളിൽ അടിയന്തരമായി കുടിവെള്ളമെത്തിക്കാൻ ഹൈക്കോടതി നിർദേശം. നേരത്തെ, ശ്രീനാരായണപുരം പഞ്ചായത്തിൽ കുടിവെള്ള വിതരണത്തിന് പുറപ്പെടുവിച്ച ഉത്തരവ് നാട്ടിക ഫർക്ക പദ്ധതിയ്ക്ക് കീഴിൽ വരുന്ന മറ്റു പഞ്ചായത്തുകളായ ഏങ്ങണ്ടിയൂർ, വാടാപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി, കയ്‌പമംഗലം, മതിലകം, പെരിഞ്ഞനം തുടങ്ങിയിടങ്ങളിലും നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കുടിവെള്ളം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് സെക്രട്ടറിമാർക്കുമാണെന്ന് വ്യക്തമാക്കിയ കോടതി…

Read More

ഡെലിവറി റൈഡർമാരുടെ വിശ്രമ കേന്ദ്രങ്ങളിൽ കുടിവെള്ളം ഒരുക്കാൻ കരാറിൽ ഒപ്പ് വച്ച് ആർടിഎ

ഡെ​ലി​വ​റി റൈ​ഡ​ർ​മാ​രു​ടെ വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ച്ച്​ അ​ധി​കൃ​ത​ർ. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​യു​വി​ൽ നി​ന്ന്​ വെ​ള്ളം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന മൂ​ന്ന് ഡി​സ്​​പെ​ൻ​സ​റു​ക​ൾ​ സ്ഥാ​പി​ക്കാ​ൻ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യും (ആ​ർ.​ടി.​എ) മാ​ജി​ദ്​ അ​ൽ​ഫു​ത്തൈം ഗ്രൂ​പ്പും സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.നൂ​ത​ന സാ​​ങ്കേ​തി​ക​വി​ദ്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​സ്​​പെ​ൻ​സ​റു​ക​ൾ മാ​ജി​ദ്​ അ​ൽ ഫു​ത്തൈം ഗ്രൂ​പ്പാ​ണ്​ ല​ഭ്യ​മാ​ക്കു​ക. 30 ഡി​ഗ്രി താ​പ​നി​ല​യും 65 ശ​ത​മാ​നം ഹു​മി​ഡി​റ്റി​യു​മു​ള്ള സ​മ​യ​ങ്ങ​ളി​ൽ ദി​വ​സ​വും 100 ലി​റ്റ​ർ കു​ടി​വെ​ള്ളം ഇ​തി​ന്​ ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​വും. ആ​ർ.​ടി.​എ ലൈ​സ​ൻ​സി​ങ്​ അ​തോ​റി​റ്റി സി.​ഇ.​ഒ അ​ബ്​​ദു​ല്ല…

Read More

രാജ്യതലസ്ഥനത്ത് ഉഷ്ണതരംഗം അതിരൂക്ഷം ; ചുട്ടുപൊള്ളി ഡൽഹി . കുടിവെള്ളം കിട്ടാനില്ല, ഒപ്പം വൈദ്യുതി പ്രതിസന്ധിയും

ഉഷ്ണതരംഗത്തിനും ജലപ്രതിസന്ധിക്കും പിന്നാലെ രാജ്യതലസ്ഥാനമായ ദില്ലിയിൽ വൈദ്യുതി പ്രതിസന്ധിയും രൂക്ഷം. 1,500 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യുന്ന യുപിയിലെ മണ്ടോളയിലെ പവർ ഗ്രിഡിന് തീപിടിച്ചതിനെത്തുടർന്നാണ് തലസ്ഥാന നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങിയതെന്ന് ഡൽഹി വൈദ്യുതി മന്ത്രി അതിഷി പറഞ്ഞു. ഇന്ന് ഡൽഹിയിൽ താപനില 42 ഡി​ഗ്രി കടന്നിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:11 മുതൽ ഡൽഹിയുടെ പല ഭാഗങ്ങളിലും വലിയ പവർ കട്ട് ഉണ്ടായി. ഡൽഹിയിലേക്ക് 1,500 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യുന്ന യുപിയിലെ മണ്ടോളയിലെ ഒരു…

Read More

മലപ്പുറം കുറ്റിപ്പുറത്ത് കുടിവെള്ളത്തെ ചൊല്ലി തർക്കം ; രണ്ട് പേർക്ക് കുത്തേറ്റു

മലപ്പുറം കുറ്റിപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ രണ്ട് പേർക്ക് കുത്തേറ്റു. ഊരോത്ത് പള്ളിയാലിൽ വാടക ക്വാർട്ടേഴ്സിൽ താമസക്കുന്നവർക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Read More

കുടിവെള്ളം മറിച്ച് വിറ്റു ; ബെഗളൂരുവിൽ ടാങ്കർ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു

വരൾച്ച രൂക്ഷമായി തുടരുന്നതിനിടെ വാണിജ്യ സ്ഥാപനത്തിന് വെള്ളം മറിച്ച് വിറ്റ സ്വകാര്യ ടാങ്കർ ഡ്രൈവർക്കെതിരെ കേസ്. ജല പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ടാങ്കറുകൾ ജലവിതരണം ഏൽപ്പിച്ചതിന് പിന്നാലെയാണ് സംഭവം. ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡാണ് ഡ്രൈവർക്കെതിരെ കേസ് എടുത്തത്. കുടിവെള്ള ടാങ്കർ ഡ്രൈവറായ സുനിലിനെതിരെ ബലഗുണ്ടെ സ്റ്റേഷനിലാണ് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് പരാതി നൽകിയത്. ജലക്ഷാമം രൂക്ഷമായ 130 വാർഡിലേക്ക് വെള്ളം എത്തിക്കേണ്ട ടാങ്കർ ഡ്രൈവറായിരുന്നു സുനിൽ. എന്നാൽ ടാങ്കറിൽ…

Read More

വാഹനങ്ങള്‍ കഴുകി, ചെടികള്‍ നനച്ചു; ബംഗളൂരുവില്‍ 22 കുടുംബങ്ങള്‍ക്ക് പിഴ

വാഹനങ്ങൾ കഴുകുന്നതിനും പൂന്തോട്ട പരിപാലനത്തിനുമായി കുടിവെള്ളം ഉപയോഗിച്ചതിന് 22 കുടുംബങ്ങൾക്ക് പിഴ ചുമത്തി. ബംഗളൂരുവിലുള്ള കുടുബങ്ങൾക്കാണ് വാട്ടർ സപ്ലൈ ആന്റ് സ്വീവറേജ് ബോർഡ് ആണ് പിഴ ചുമത്തിയത്. കർണാടകയിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ജലസംരക്ഷണത്തിനുള്ള ജലവിതരണ ബോർഡിന്റെ ഉത്തരവ് ലംഘിച്ചതിന് ഓരോ കുടുംബവും 5,000 രൂപയാണ് പിഴയടക്കേണ്ടത്. ബംഗളൂരുവിന്റെ തെക്കൻ മേഖലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത്. 80,000 രൂപയാണ് പിഴ. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് പിഴ ഈടാക്കിയത്. പ്രതിസന്ധി കണക്കിലെടുത്ത് വാഹനങ്ങൾ കഴുകരുതെന്നും…

Read More

ബംഗളൂരു നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷം; പിടിമുറുക്കി വരൾച്ച

ജലക്ഷാമത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ബംഗളൂരു നഗരം. മൂന്നുവർഷത്തെ ഏറ്റവും കുറഞ്ഞ മഴനിരക്കായിരിന്നു കഴിഞ്ഞവർഷം ബംഗളൂരുവിൽ രേഖപ്പെടുത്തിയത്. ജലക്ഷാമം രൂക്ഷമായതോടെ റെഗുലർ ക്ലാസുകളിൽ നിന്നും ഓൺലൈൻ ക്ലാസുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് പല സ്‌കൂളുകളും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കുമാരകൃപയിലെ ഔദ്യോഗിക മന്ദിരത്തിലേക്ക് ടാങ്കറുകളിലാണ് വെള്ളമെത്തിക്കുന്നത്. കുഴൽകിണറുകൾ വറ്റിയതിനാൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സദാശിവപുരത്തെ താമസസ്ഥലത്തും ഇതേ അവസ്ഥ തന്നെയാണ്. തിരക്കുള്ള ബംഗളൂരു നഗരത്തിൽ കുടിവെള്ള ലോറികൾ കുതിക്കുന്ന കാഴ്ച സാധാരണമായിക്കഴിഞ്ഞു. ജലക്ഷാമം വർധിച്ചതോടെ ടാങ്കർ ഒന്നിന് 700 മുതൽ 1500 വരേയാണ്…

Read More