
നൈറ്റ് ക്ലബുകളിൽ മദ്യപിച്ചു, വൈൽഡ് ഗേൾ ആണെന്ന പ്രതിച്ഛായ വന്നു; നടി മധു
തെന്നിന്ത്യൻ സിനിമാ രംഗത്ത് സെൻസേഷനായി മാറാൻ കഴിഞ്ഞ നടിയാണ് മധു. തുടരെ ഹിറ്റ് സിനിമകൾ ലഭിച്ച മധു ഭാഗ്യനായികയായും അറിയപ്പെട്ടു. റോജ, ജെന്റിൽമാൻ തുടങ്ങി റോജ അഭിനയിച്ച സിനിമകളെല്ലാം തുടരെ ഹിറ്റായി. വിവാഹ ശേഷമാണ് മധു അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്തത്. 2008 ലാണ് മധു അഭിനയ രംഗത്തേത്ത് തിരിച്ചെത്തുന്നത്. ഇന്ന് സിനിമകളിൽ മധു സജീവമാണ്. ചെറു പ്രായത്തിൽ അമ്മ മരിച്ച മധു അച്ഛന്റെ സംരക്ഷണയിലാണ് വളർന്നത്. ഇപ്പോഴിതാ സിനിമാ രംഗത്തെ തന്റെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മധു….