അച്ഛന് പനി വന്നപ്പോൾ സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചു; ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടർ

ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടി.അച്ഛന് പനി വന്നപ്പോൾ സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചു. 15 മിനിറ്റിൽ പനി പമ്പകടന്നു.ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാൻ ഗോമൂത്രത്തിന് കഴിയുമെന്നും കാമകോടി പറഞ്ഞു.ചെന്നൈയിലെ ഗോപൂജാ ചടങ്ങിൽ ആണ്‌ പരാമർശം. അതേസമയം IIT ഡയരക്ടർക്കെതിരെ കോൺഗ്രസ്സ് എംപി കാർത്തി ചിദംബരം രംഗത്തെത്തി.അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് പദവിക്കു നിരക്കാത്തതാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. மூளை வலிமை அதிகம் கொண்ட கும்பல் ஆட்சியில் ஐஐடி இயக்குநர் லட்சணத்தை பாருங்கள்.. கோமியம் காய்ச்சல்…

Read More

മഞ്ഞപ്പിത്ത ബാധ: സ്വകാര്യ വ്യക്തിയുടെ സ്ഥാപനം വിതരണം ചെയ്ത കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ

തളിപ്പറമ്പിൽ സ്വകാര്യ വിതരണക്കാരൻ നൽകുന്ന കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പ്രദേശത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. തളിപ്പറന്പ് നഗരസഭയിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ജാഫറിന്‍റെ കുടിവെള്ള വിതരണ ടാങ്കറും വാഹനവും ആരോഗ്യവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. കുറുമാത്തൂർ പഞ്ചായത്തിലെ ഒരു കിണറിൽ നിന്നാണ് ഇവർ വെള്ളം എടുക്കുന്നത്. കിണർ ശുചീകരണത്തിനുള്ള നടപടികൾക്ക് ആരോഗ്യവകുപ്പ് നി‍ർദേശം നൽകിയിട്ടുണ്ട്. തളിപ്പറന്പിലെ തട്ടുകടകൾ രണ്ടാഴ്ചത്തേക്ക് അടച്ചിടും. നഗരസഭാ പരിധിയിൽ സ്വകാര്യ കുടിവെള്ള വിതരണം നിരോധിച്ചിട്ടുണ്ട് 

Read More

കട്ടൻ ചായ അധികം വേണ്ട; രക്തസമ്മർദ്ദം കൂടും: ഇവ അറിയാം

രാവിലെ ഒരു കട്ടൻ ചായ. അത് കുടിക്കുന്നത് നല്ലതാണ്. ഇത് ദിവസം കൂടുതൽ ഉന്മേഷത്തോടെയും എനർജിയോടെയുമിരിക്കാൻ സഹായിക്കും. ബ്ലാക്ക് ടീയിൽ പോളിഫെനോൾ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. എന്നാൽ ഒരു ദിവസം തന്നെ രണ്ടോ മൂന്നോ കട്ടൻ ചായ കുടിക്കുന്നതോ അത് തീരെയും നല്ലതല്ല. അമിതമായ കട്ടൻ ചായ ഉപഭോഗം നിർജ്ജലീകരണത്തിന് കാരണമാകും. ബ്ലാക്ക് ടീയിൽ ഗ്രീൻ ടീയേക്കാൾ…

Read More

‘ദിവസവും നാല് പെഗ്ഗ് മസ്റ്റ്’; ഭാര്യ അമിതമായി മദ്യപിക്കുന്നുവെന്ന പരാതിയുമായി ഭർത്താവ്

ഭാര്യ അമിതമായി മദ്യപിക്കുന്നുവെന്ന പരാതിയുമായി യുവാവ്. ഉത്തർപ്രദേശിലെ ത്സാൻസി സ്വദേശിയായ യുവാവാണ് പൊറുതിമുട്ടിയിരിക്കുന്നത്. പൊലീസ് സ്റ്റേഷനിലെ ഫാമിലി കൗൺസിലിംഗ് സെന്റർ നൽകിയ കൗൺസിലിംഗിനിടെയാണ് വിവരങ്ങൾ പുറത്തുവന്നത്. യുവാവിന്റെയും ഭാര്യയുടെയും പേരും മറ്റുവിവരങ്ങളും പുറത്തുവന്നിട്ടില്ല. രണ്ട് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷവും ഭാര്യ നിരന്തരമായി മദ്യപിക്കുമായിരുന്നുവെന്ന് യുവാവ് പറഞ്ഞു. എന്നാൽ ഇയാൾക്ക് മദ്യപാനത്തോട് താൽപര്യമില്ലായിരുന്നു. ഭർത്താവിനോടും മദ്യപിക്കാൻ യുവതി നിർബന്ധിക്കുമായിരുന്നു. ഇതോടെയാണ് യുവാവ് ഭാര്യയെ അവരുടെ വീട്ടിൽ കൊണ്ടുവിട്ടത്. പിന്നാലെ ഭർത്താവ് തന്നെ ഉപേക്ഷിച്ചെന്ന് പറഞ്ഞ്…

Read More

രക്ഷിതാക്കൾ സൂക്ഷിക്കുക…; മാംഗോ ജ്യൂസ് കുടിച്ച ബാലികയ്ക്കു ദാരുണാന്ത്യം

വിപണിയിൽ നിരവധി ജ്യൂസുകൾ ലഭ്യമാണ്. അതിൻറെ കളറും മധുരവും കുട്ടികൾക്കു വലിയ ഇഷ്ടവുമാണ്. കുട്ടികൾക്കു നമ്മൾ ഇതെല്ലാം വാങ്ങി കൊടുക്കാറുണ്ട്. എന്നാൽ, ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കൾ ചേർത്താണ് ഇത്തരം ജ്യൂസുകൾ നിർമിക്കുന്നതെന്ന് അറിയാമോ.. ഇവയ്ക്കു പഴങ്ങളുമായി നേരിട്ടു ബന്ധമുണ്ടെന്നുള്ളത് വെറും ‘സങ്കൽപ്പം’ മാത്രമാണ്. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ സംഭവിച്ച ദാരുണസംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. തിരുവണ്ണാമലയിൽ പായ്ക്ക്ഡ് മാംഗോ ജ്യൂസ് കുടിച്ച അഞ്ചു വയസുകാരിക്കു ദാരുണാന്ത്യം സംഭവിക്കുകയായിരുന്നു. തിരുവണ്ണാമലൈ ജില്ലയിലെ സെയ്യരു റോഡ് സ്ട്രീറ്റ് സ്വദേശി രാജ്കുമാറിൻറെ മകൾ കാവ്യശ്രീയാണു…

Read More

ഭര്‍ത്താക്കന്‍മാരുടെ മദ്യപാനം നിര്‍ത്താന്‍ വിചിത്രമായ ടിപ്പുമായി മധ്യപ്രദേശ് മന്ത്രി

ഭര്‍ത്താക്കന്‍മാരുടെ മദ്യപാനം നിര്‍ത്താന്‍ വിചിത്രമായ ടിപ്പുമായി മധ്യപ്രദേശ് മന്ത്രി. സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി നാരായൺ സിംഗ് കുശ്വാഹയാണ് പങ്കാളികളുടെ മദ്യപാനം വിഷമിക്കുന്ന ഭാര്യമാര്‍ക്ക് നല്‍കിയിരിക്കുന്ന ടിപ്പ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. വെള്ളിയാഴ്ച ഭോപ്പാലില്‍ മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായി നടന്ന ബോധവൽക്കരണ ക്യാമ്പയിനിടെയായിരുന്നു മന്ത്രിയുടെ ഉപദേശം. “ ഭർത്താക്കന്മാർ മദ്യപാനം നിർത്തണമെന്ന് അമ്മമാരും സഹോദരിമാരും ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം അവരോട് പുറത്തുപോയി മദ്യപിക്കരുതെന്ന് പറയുക.മദ്യം വീട്ടിൽ കൊണ്ടുവന്ന് നിങ്ങളുടെ മുൻപിൽ കുടിക്കാൻ അവരോട് ആവശ്യപ്പെടുക.അങ്ങനെ വീട്ടുകാരുടെ മുന്നില്‍ വച്ച് മദ്യപിച്ചാല്‍ ക്രമേണ മദ്യപിക്കുന്നത്…

Read More

ഡൽഹിയിലെ കുടിവെള്ള ക്ഷാമം; ബിജെപി മാർച്ച് അക്രമാസക്തം

കുടിവെള്ളക്ഷാമത്തിൽ ഡൽഹി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡൽഹി ജല ബോർഡ് ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ജല ബോര്‍ഡിന്‍റെ ജനല്‍ ചില്ലുകള്‍ ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഡൽഹി ചത്തര്‍പൂരിലെ ജല ബോര്‍ഡിന്‍റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. മുൻ എംപി രമേശ്‌ ബിധുരിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിന് ഇടയിലാണ് ജനൽ ചില്ലുകള്‍ തകര്‍ത്തത്. നേരത്തെ  മുന്നിൽ അരവിന്ദ് കെജ്രിവാളിന്‍റെ കോലം കത്തിച്ച് ബിജെപി പ്രതിഷേധിച്ചിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ ഡൽഹിയിലെ ജനങ്ങള്‍ കടുത്ത ദുരിതത്തിലായി. ഇതോടെ ദില്ലി സര്‍ക്കാരിനെതിരെ പ്രതിഷേധം…

Read More

 ‘വെള്ളം പാഴാക്കിയാൽ 5000 രൂപ പിഴ’; കടുത്ത നടപടികളുമായി ബംഗളൂരു

വെള്ളത്തിന്‍റെ ദുരുപയോഗം തടയാൻ പിഴ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളുമായി ബെംഗളൂരുവിലെ ഹൗസിംഗ് സൊസൈറ്റികൾ. ജലക്ഷാമം രൂക്ഷമായതോടെയാണ് ഈ നടപടി.  കുടിവെള്ളം ദുരുപയോഗം ചെയ്യുന്ന  താമസക്കാർക്ക് 5000 രൂപ പിഴ ചുമത്താനാണ് ഒരു ഹൗസിംഗ് സൊസൈറ്റിയുടെ തീരുമാനം. സ്ഥിതിഗതികള്‍ വിലയിരുത്താൻ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും നിയമിച്ചിട്ടുണ്ട്.  ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വെള്ളം കരുതലോടെ ഉപയോഗിക്കാൻ ബംഗളൂരുവിലെ നിരവധി ഹൗസിംഗ് സൊസൈറ്റികൾ താമസക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വൈറ്റ്ഫീൽഡ്, യെലഹങ്ക, കനക്പുര എന്നിവിടങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. കഴിഞ്ഞ നാല് ദിവസമായി ബാംഗ്ലൂർ വാട്ടർ സപ്ലൈ…

Read More

തൃശ്ശൂരിൽ ജോലിസമയത്ത് മദ്യപിച്ചെത്തിയ സംഭവം; സബ് രജിസ്ട്രാർക്ക് സസ്‌പെൻഷൻ

തൃശ്ശൂരിൽ ജോലിസമയത്ത് മദ്യപിച്ചെത്തിയ സംഭവത്തിൽ സബ് രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തു. പഴയന്നൂർ സബ് രജിസ്ട്രാർ എ. കാർത്തികേയനെയാണ് വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തത്. രജിസ്‌ട്രേഷൻ ജോയിന്റ് സെക്രട്ടറി എം.വി. പ്രമോദാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജനുവരി ആറിനാണ് സംഭവം. സബ് രജിസ്ട്രാർ ജോലി സമയത്ത് മദ്യപിച്ചെത്തുന്നതായി കളക്ടറേറ്റിൽനിന്ന് ഫോൺ സന്ദേശം ലഭിച്ചു. തുടർന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെ പഴയന്നൂർ പോലീസ് എസ്.ഐ. ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘം സബ് രജിസ്ട്രാർ ഓഫിസിലെത്തി. കാർത്തികേയനെ പിന്നീട് ചേലക്കര താലുക്ക്…

Read More

കൊതുകുനാശിനി കുടിച്ചു; ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

അബദ്ധത്തിൽ കൊതുകുനാശിനി കുടിച്ച ഒന്നരവയസുകാരി മരിച്ചു. കാസർകോട് കല്ലൂരാവി ബാവാ നഗറിലെ അൻഷിഫ-റംഷീദ് ദമ്പതികളുടെ മൂത്തമകൾ ജെസയാണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്നുരാവിലെയായിരുന്നു അന്ത്യം. രണ്ടുദിവസം മുമ്പ് വീട്ടിനുള്ളിൽ കളിക്കുന്നതിനിടെയായിരുന്നു കുഞ്ഞ് അബദ്ധത്തിൽ കൊതുകുനാശിനി കുടിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ കുഞ്ഞിനെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ നില വഷളാവുകയും കുഞ്ഞ് മരിക്കുകയുമായിരുന്നു.

Read More