ടണൽ രക്ഷാദൗത്യം; വെർട്ടിക്കൽ ഡ്രില്ലിങ് പുരോഗമിക്കുന്നു, ഇന്ത്യൻ ആർമിയും രംഗത്ത്

ഉത്തരാഖണ്ഡിൽ സിൽക്യാര ടണലിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. തിരശ്ചീനമായി തുരന്ന് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മുകളിൽ നിന്ന് താഴോട്ട് തുരക്കാനാണ് (വെർട്ടിക്കൽ ഡ്രില്ലിങ്) രക്ഷാപ്രവർത്തകർ ഇപ്പോൾ ശ്രമിക്കുന്നത്. അമേരിക്കൻ നിർമ്മിത ഓഗർ മെഷീൻ ഉപയോഗിച്ചായിരുന്നു നേരത്തേ ഡ്രില്ലിങ് നടത്തിയത്. എന്നാൽ ഈ മെഷീൻ തകരാറിലായതോടെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി. ഇതോടെയാണ് മുകളിൽ നിന്ന് തുരന്ന് രക്ഷാപ്രവർത്തനം നടത്താനുള്ള ശ്രമം ആരംഭിച്ചത്. തകരാറിലായ ഓഗർ മെഷീന്റെ ഭാഗങ്ങൾ തുരങ്കത്തിൽനിന്ന് പൂർണ്ണമായി നീക്കി. അകത്തുള്ള പൊട്ടിയ പൈപ്പുകൾകൂടി…

Read More

ഉത്തരാഖണ്ഡ് ടണൽ ദുരന്തം; ഡ്രില്ലിംഗ് പുനരാരംഭിച്ചു

ഉത്തരാഖണ്ഡിലെ ടണലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാൻ നിർത്തിവെച്ചിരുന്ന ഡ്രില്ലിംഗ് വീണ്ടും തുടങ്ങി. ടണലിനുള്ളിലുള്ളവർ സുരക്ഷിതരാണെന്ന് അധികൃതർ ആവർത്തിച്ചു പറയുന്നു. ടണലിന് മുകളിലൂടെ തുരക്കാനുള്ള നടപടികളും പുരോഗമിക്കുന്നതായി സ്ഥലത്തെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും അറിയിച്ചു. രക്ഷാദൗത്യം വിലയിരുത്തുന്നതിനായി ദുരന്തമേഖലയിൽ എത്തിയതായിരുന്നു ഇവർ. ആദ്യഘട്ട രക്ഷാദൗത്യം ആരംഭിച്ചത് ടണൽ മുഖത്ത് നിന്നുള്ള അവശിഷ്ടങ്ങൾ മാറ്റിക്കൊണ്ടായിരുന്നു. പിന്നീട് യന്ത്രം ലോഹഭാഗത്ത് ഇടിച്ചതിനെ തുടർന്ന് രക്ഷാദൗത്യം നിർത്തിവെക്കേണ്ട സാഹചര്യം വന്നു. പിന്നീട് മുകളിൽ നിന്ന് തുരക്കാനായിരുന്നു…

Read More