
ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നമുക്കുണ്ട്, പാവം കുട്ടിയാണെന്ന് തോന്നിക്കഴിഞ്ഞാൽ തലയിൽക്കയറി നിരങ്ങും; ഹണി റോസ്
ബോയ്ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഹണി റോസ്. അടുത്ത കാലത്തായി വസ്ത്രധാരണത്തിന്റെ പേരിൽ ഹണിയോളം സൈബർ ആക്രമണവും പരിഹാസവും മറ്റൊരു സെലിബ്രിറ്റിയും നേരിട്ടിട്ടുണ്ടാവില്ല. പരിഹാസങ്ങളും സൈബർ ആക്രണവും പരിധി വിട്ടതിനാൽ നിയമയുദ്ധം ആരംഭിച്ചിരിക്കുകയാണ് താരം. എല്ലാവർക്കും മുന്നിൽ ചിരിച്ച മുഖവുമായി എത്തുന്നുണ്ടെങ്കിലും ആരോടും പറയാത്ത അറിയാത്തൊരു ബുദ്ധിമുട്ട് മാറി നിന്ന് നേരിടുന്നുണ്ടെന്ന് പറയുകയാണിപ്പോൾ നടി. ഡിപ്രഷന് ഗുളിക കഴിക്കേണ്ടി വന്ന അവസ്ഥപോലും ഉണ്ടായിരുന്നുവെന്നും ഹണി റോസ് മനോരമ ന്യൂസിന് നൽകിയ ഏറ്റവും…