യുവതി നായയായി വേഷം കെട്ടി, തെരുവിലൂടെ നടന്നു; ലക്ഷ്യം വ്യക്തമാകാതെ കാഴ്ചക്കാർ

പ്രണയദിനത്തിലായിരുന്നു മുംബൈയിലെ തെരുവിൽ വിചിത്ര സംഭവം അരങ്ങേറിയത്. സംഭവത്തിന്‍റെ ലക്ഷ്യം വ്യക്തമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പ്രതികരണങ്ങളുണ്ടായി. യജമാനത്തിയെപ്പോലെ അഭിനയിക്കുന്ന യുവതിയുടെ പിന്നാലെ മറ്റൊരു യുവതി നായയെപ്പോലെ നടക്കുന്ന ദൃശ്യങ്ങളാണ് കാഴ്ചക്കാരെ ഞെട്ടിച്ചത്. നായയെപ്പോലെ നടിക്കുന്ന യുവതി കഴുത്തിൽ ബെൽറ്റ് ധരിച്ചിട്ടിട്ടുണ്ട്. ബെൽറ്റിന്‍റെ ഒരറ്റം യജമാനത്തിയുടെ കൈയിലാണ്. What happened to Mumbai? How can people go to this low for views on social media?@MumbaiPolice @mieknathshinde is this kind…

Read More

ഓ… സുന്ദരീ: പിങ്ക് പൂമരങ്ങൾ പൂത്തുലഞ്ഞു; ബംഗളൂരു പിങ്ക് കടലായി

വസന്തം ബംഗളൂരു നഗരത്തെ പ്രണയിക്കുന്നു. രാജ്യത്തെ ഏറ്റവും സുന്ദരമായ നഗരം, പൂന്തോട്ട നഗരം എന്ന വിശേഷണമുള്ള ബംഗളൂരു പിങ്ക് നിറമുള്ള പൂക്കളാൽ അണിഞ്ഞൊരുങ്ങി, മനോഹരിയായി ഒരുങ്ങിനിൽക്കുകയാണ്. പ്രണയാതുരമായ അപൂർവനിമിഷങ്ങൾ നഗരത്തിൽ ചെലവഴിക്കാൻ ധാരാളം സഞ്ചാരികളാണു നഗരത്തിലേക്ക് എത്തുന്നത്. പിങ്ക് ട്രമ്പറ്റ് മരങ്ങൾ കൂട്ടത്തോടെ പൂത്തുലഞ്ഞതാണ് നഗരത്തെ പിങ്ക് നവവധുവിനെപ്പോലെ സുന്ദരിയാക്കിയത്. മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ വൈറലാണ്. സൂര്യ കിരണങ്ങള്‍ പിങ്ക് ട്രമ്പറ്റ് പുഷ്പങ്ങള്‍ക്കും പൂമരങ്ങള്‍ക്കും കൂടുതല്‍ വശ്യത സമ്മാനിക്കുന്ന പ്രഭാതങ്ങളിലും സായ്ഹ്നങ്ങളിലുമാണ് നഗരം സ്വർഗമായി…

Read More