
നെതർലാൻഡ്സിലെ ഡ്രെൻ്റസ് മ്യൂസിയത്തിൽ മോഷണം; 2,450 വർഷം പഴക്കമുള്ള സ്വർണ ഹെൽമറ്റ് അടക്കം കടത്തി മോഷ്ടാക്കൾ
നെതർലാൻഡ്‌സിലെ ലോകപ്രശസ്തമായ ഡ്രെൻ്റ്‌സ് മ്യൂസിയത്തിൽ മോഷണം. 2,450 വർഷം പഴക്കമുള്ള സ്വർണ്ണ ഹെൽമറ്റ് ഉൾപ്പെടെ നാല് പുരാവസ്തുക്കൾ ആണ് മോഷണം പോയത്. അസനിലെ ആർട്ട് ആൻഡ് ഹിസ്റ്ററി മ്യൂസിയമായ ഡ്രെൻ്റ്സ് മ്യൂസിയത്തിൽ ജനുവരി 25 ന് പുലർച്ചെയാണ് സംഭവം. വാതിലുകൾ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. റൊമാനിയയിലെ നാഷണൽ ഹിസ്റ്ററി മ്യൂസിയം ഡ്രെൻ്റ്സ് മ്യൂസിയത്തിന് കടമായി നൽകിയ പുരാവസ്തുക്കൾ ആണ് മോഷണം പോയിട്ടുള്ളത്. റോമാക്കാർ കീഴടക്കുന്നതിനുമുമ്പ് ഇന്നത്തെ റൊമാനിയയിൽ അധിവസിച്ചിരുന്ന പുരാതന സമൂഹമായ ഡേസിയന്മാരെക്കുറിച്ചുള്ള…