കർണൻ എന്‍റെ ശരീരത്തിലേക്കു കയറിവന്നു; കർണന്‍റെ വേഷത്തിൽ ഞാൻ എന്നെത്തന്നെ സ്വപ്നം കാണാൻ തുടങ്ങി: മോഹൻലാൽ

കർണഭാരത്തിന്‍റെ സ്ക്രിപ്റ്റ് കാവാലം നാരായണപ്പണിക്കർ തന്നപ്പോൾ ശ്ലോകങ്ങൾ നിറഞ്ഞുനിൽക്കുന്ന ആ നാടകം ഒരു പർവതം കണക്കെ തനിക്കു മുന്നിൽ ഉയർന്നുനിന്നതായി മോഹൻലാൽ. രണ്ടായിരത്തോളം വർഷം മുന്പ് ഭാസൻ എഴുതിയ നാടകമാണ് കർണഭാരം. അതിലെ കർണനായിട്ടാണ് ഞാൻ പകർന്നാടേണ്ടതെന്ന് അറിഞ്ഞപ്പോൾ ശരിക്കും ഒരന്പരപ്പ് എന്നിലുടനീളം നിറഞ്ഞു. മഹാഭാരതത്തിലെ ഏറെ വ്യത്യസ്തനായ ഒരു കഥാപാത്രമാണ് കർണൻ. എക്കാലവും കറുത്ത സങ്കടങ്ങൾ ഉള്ളിൽ പേറി ജീവിക്കുന്ന ഒരാൾ. കാറിലും വിമാനത്തിലും ബാത്ത്റൂമിൽ പോലും കർണഭാരത്തിലെ സംഭാഷണങ്ങൾ ഉരുവിട്ടു മനഃപാഠമാക്കി. എട്ടുദിവസം മാത്രം…

Read More