ശ്രീരാമനെ ദ്രാവിഡ മാതൃകയുടെ മുൻഗാമിയെന്ന് വിശേഷിപ്പിച്ച് തമിഴ്‌നാട് മന്ത്രി; എതിർത്ത് ബിജെപി

ശ്രീരാമനെ ദ്രാവിഡ മാതൃകയുടെ മുൻഗാമിയെന്ന് വിശേഷിപ്പിച്ച് തമിഴ്നാട് നിയമമന്ത്രിയും ഡി.എം.കെ നേതാവുമായ എസ്.രഘുപതി. രാമൻ സാമൂഹിക നീതിയുടെ സംരക്ഷകനാണെന്നും തിങ്കളാഴ്ച കമ്പൻ കഴകം സംഘടിപ്പിച്ച പരിപാടിയിൽ രഘുപതി പറഞ്ഞു. മന്ത്രിയുടെ പരാമർശകത്തിനെതിരെ ബി.ജെ.പി രംഗത്തുവന്നിട്ടുണ്ട്. ‘പെരിയാർ, അണ്ണാദുരൈ, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, മുൻ മുഖ്യമന്ത്രി കലൈഞ്ജർ (എം കരുണാനിധി) എന്നിവർക്ക് മുമ്പ് ദ്രാവിഡ മാതൃക മുന്നോട്ടുവച്ചത് സാമൂഹ്യനീതിയുടെ സംരക്ഷകനായ രാമനായിരുന്നു. മതേതരത്വവും സാമൂഹ്യനീതിയും പ്രബോധിപ്പിച്ച ഒരേയൊരു നായകനാണ് രാമൻ. എല്ലാവരും തുല്യരാണെന്ന് പറഞ്ഞ ഒരേയൊരു നായകനും രാമനായിരുന്നു’…

Read More