
ബജറ്റ് സമ്മേളനത്തിന് തുടക്കം; നാരീശക്തിയുടെ ഉത്സവമെന്ന് പ്രധാനമന്ത്രി, പുതിയ ഭാരതത്തിന്റെ ഉദയമെന്ന് രാഷ്ട്രപതി
17 -ാം ലോക്‌സഭയുടെ അവസാന ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്. പുതിയ രാജ്യത്തിന്റെ നിര്‍മാണത്തിന്റെ പ്രതീകമാണ് പുതിയ മന്ദിരമെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. ശക്തമായ ഇന്ത്യക്ക് നിയമനിര്‍മ്മാണം ഉണ്ടാവും. രണ്ട് ലക്ഷത്തില്‍ അധികം അമൃത് വാടിക നിര്‍മിച്ചു. രണ്ട് കോടിയിലേറെ മരങ്ങള്‍ നട്ടു. കഴിഞ്ഞ വര്‍ഷങ്ങള്‍ രാജ്യം മികച്ച നേട്ടങ്ങള്‍ കൈവരിച്ചു. ലോകം പ്രതിസന്ധി നേരിട്ടപ്പോഴും രാജ്യം വളര്‍ച്ച കൈവരിച്ച് സാമ്പത്തിക ശക്തിയായി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍…