
ദുബായിൽ മഴ വെള്ളം ഒഴുക്കി വിടാൻ വൻ പദ്ധതി ; 30 ബില്യൺ ദിർഹമിന്റെ പദ്ധതി പ്രഖ്യാപിച്ചത് ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ദുബൈ എമിറേറ്റിൽ മഴവെള്ളം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് ശക്തമായ ഓവുചാൽ ശൃംഖല വികസിപ്പിക്കുന്നതിനായി 3000 കോടി ദിർഹമിന്റെ സമഗ്ര പദ്ധതിക്ക് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകി. ‘തസ്രീഫ്’ എന്ന് പേരിട്ട പദ്ധതി എമിറേറ്റിലെ ഓവുചാലുകളുടെ ശേഷി 700 ശതമാനം വർധിപ്പിക്കുന്ന രീതിയിലാണ് രൂപകൽപന ചെയ്യുന്നത്. കൂടാതെ ഭാവിയിലെ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടാനുള്ള ശേഷിയും വർധിക്കും. മഴവെള്ളം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന…