
സ്‌കൂട്ടറിൽ പോകുമ്പോൾ ഓടയിൽ വീണു; അസമിൽ എട്ടുവയസുകാരന്റെ മൃതദേഹം കണ്ടെത്തി
ആസാമിലെ ഗുവാഹത്തിയിൽ ഓടയിൽ വീണ് കാണാതായ എട്ടുവയസുകാരന്റെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി. രാജ്ഗഢ് പ്രദേശത്ത് നാല് കിലോമീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. മാതാപിതാക്കൾ തിരിച്ചറിഞ്ഞ മൃതദേഹം ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹീരാലാലിന്റെ മകൻ അഭിനാഷാണ് വ്യാഴാഴ്ച വൈകിട്ട് വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുമ്പോൾ കനത്ത മഴയ്ക്കിടെ വെള്ളം നിറഞ്ഞ ഓടയിലേക്ക് വീണത്. മകൻ കൈ ഉയർത്തിയത് കണ്ട് ഹീരാലാൽ ഓടയിലേക്ക് ചാടിയെങ്കിലും മകനെ കണ്ടെത്താനായില്ല. ആദ്യം മകനെ പിതാവ്…