
സര്‍ക്കാരിനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നു; കെ ബി ഗണേഷ് കുമാര്‍
ഇടതുപക്ഷ സര്‍ക്കാര്‍ വലിയ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അനാവശ്യ വിവാദങ്ങളിലേക്ക് സര്‍ക്കാരിനെ വലിച്ചിഴയ്ക്കുകയാണെന്നും ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വരുന്നതാണോ ശരിയെന്ന് ചോദിച്ച ഗണേഷ് കുമാര്‍ നമ്മുടെ കണ്ണില്‍ കാണുന്നതേ വിശ്വസിക്കാവൂവെന്നും കൂട്ടിച്ചേര്‍ത്തു. ഗണേഷ് കുമാറിന്റെ പ്രസ്താവന, കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നയപരമായി വലിയ വ്യത്യാസമൊന്നുമില്ല. ബിജെപിക്ക് കുറച്ച് വര്‍ഗീയത കൂടുതലാണ് എന്നേയുള്ളൂ. ഈ സര്‍ക്കാരിനെ വെടക്കാക്കി പിടിച്ചെടുക്കാനുള്ള ശ്രമമാണ് ബിജെപിയും…