ഡോ. വന്ദന കൊലക്കേസിൽ സി.ബി.ഐ അന്വേഷണമില്ല; ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹൈകോടതി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണമില്ലെന്നും കേസിൽ ഇടപെടേണ്ട സാഹചര്യം നിലവിലില്ലെന്നും ഹൈകോടതി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ വന്ദന ദാസിന്‍റെ മാതാപിതാക്കൾ നൽകിയ ഹരജിയിലാണ് കോടതിയുടെ തീരുമാനം. കുറ്റപത്രവും കേസിന്‍റെ നാൾവഴിയും പരിശോധിക്കുമ്പോൾ അപൂർവങ്ങളിൽ അപൂർവമായ ഒരു സാഹചര്യം കാണുന്നില്ല. കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഏതെങ്കിലും തരത്തിൽ വീഴ്ചപറ്റിയതായും കാണുന്നില്ല. മറ്റേതെന്തിലും തരത്തിൽ പ്രതിക്ക് ഗൂഢാലോചനയോ മറ്റ് ഉദ്ദേശങ്ങളോ ഇല്ലെന്നും ഈ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും…

Read More

ഡോ. വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപിന്റെ ചികിത്സ കഴിഞ്ഞു, സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന്റെ ചികിത്സ കഴിഞ്ഞു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലും വിവിധ പരിശോധനകളിലും കഴിഞ്ഞു വന്നിരുന്ന സന്ദീപിനെ ഡിസ്ചാർജ് ചെയ്ത് സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി.  അതേസമയം സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തൽ. ഫോറൻസിക് പരിശോധന ഫലം കോടതിക്ക് കൈമാറി. രക്തം, മൂത്രം എന്നിവയിൽ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്‌നമില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. 

Read More