ഡോ.വന്ദനാ ദാസ് കൊലക്കേസ്; പ്രതി സന്ദീപിനെ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പുറത്താക്കി

ഡോക്ടറായിരുന്ന വന്ദനദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയും അധ്യാപകനുമായ ജി.സന്ദീപിനെ വിദ്യാഭ്യസ വകുപ്പിൽ നിന്ന് പുറത്താക്കി. കൊല്ലം നെടുമ്പന യു.പി സ്കൂൾ അദ്ധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കിയത്. ഇയാളെ നേരത്തെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. സന്ദീപ് അധ്യാപക സമൂഹത്തിന് തന്നെ കളങ്കമാണെന്ന് മന്ത്രി പറഞ്ഞു.വന്ദന ദാസിന് മരണാനന്തര ബഹുമതിയായി ആരോഗ്യ സർവകലാശാല കഴിഞ്ഞ ദിവസം എംബിബിഎസ് നൽകിയിരുന്നു. തൃശൂർ ആരോഗ്യ സർവകലാശാലയിൽ വച്ച് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ്…

Read More

ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകം; അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു

ഡോക്ടർ വന്ദനാദാസ് കൊലപാതകത്തിൽ അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വന്ദനയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി കുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സ്ഥിരം മദ്യപനായ പ്രതി ബോധപൂർവ്വം ആക്രമണം നടത്തുകയായിരുന്നു. ചെയ്യുന്ന കുറ്റകൃത്യത്തെ കുറിച്ച് പ്രതി സന്ദീപിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു എന്നും കുറ്റപത്രത്തിൽ പരാമർശിക്കുന്നു.കൊല്ലം ജില്ലാ റൂറൽ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി, എം എം ജോസാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ 1050 പേജുകളും136 സാക്ഷി മൊഴികൾ ഉൾപ്പെടുന്നു.കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം…

Read More

ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ

ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന് മാതാപിതാക്കൾ വിമർശിച്ചു. സുരക്ഷാവീഴ്ചകൾ പരിശോധിച്ചില്ല. സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹർജിയിൽ ഇവർ ആവശ്യപ്പെടുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ഡോ വന്ദന ദാസ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്.  ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിൽ നിർണായക റിപ്പോർട്ട് പുറത്തുവന്നിരുന്നു. സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു കണ്ടെത്തൽ. ഫോറൻസിക് പരിശോധന ഫലം കോടതിക്ക് കൈമാറി. രക്തം, മൂത്രം…

Read More

ഡോ.വന്ദനയുടെയും രഞ്ജിത്തിന്റെയും കുടുംബങ്ങൾക്ക് 25 ലക്ഷം വീതം ധനസഹായം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ.വന്ദനാദാസിന്റെ കുടുംബത്തിനും തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്തിന്റെ കുടുംബത്തിനും മന്ത്രിസഭ 25 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. കോട്ടയം സ്വദേശിയായ വന്ദനദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെയാണ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്. ലഹരിമരുന്നിന് അടിമയായ പ്രതി ജി.സന്ദീപിനെ പൊലീസുകാർ പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് വന്ദനയെ കുത്തിയത്. കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഗോഡൗണിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നതിനിടെയാണ്…

Read More

ഡോ.വന്ദനയുടെ മരണകാരണം ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവ്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

 ഡോ.വന്ദന ദാസിന്‍റെ മരണകാരണം ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ആഴത്തിലുള്ള 4 മുറിവുകൾ ഉൾപ്പെടെ 17 മുറിവുകളുണ്ടായിരുന്നു.കൂടുതൽ കുത്തേറ്റത് മുതുകിലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന് കൈമാറി. അതേസമയം, ഡോ.വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.’കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമം ഉണ്ടായപ്പോൾ പൊലീസ് പുറത്തേക്കോടി. വാതിൽ പുറത്തുനിന്ന് അടച്ചതിനാലാണ് സന്ദീപ് അത്യാഹിത വിഭാഗത്തിനുള്ളിൽ അക്രമം തുടർന്നു.ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും കാര്യക്ഷമമായി ഇടവിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. മെഡിക്കൽ ഓഫീസറെ…

Read More

ഡോ.വന്ദനയുടെ മരണകാരണം ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവ്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

 ഡോ.വന്ദന ദാസിന്‍റെ മരണകാരണം ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ആഴത്തിലുള്ള 4 മുറിവുകൾ ഉൾപ്പെടെ 17 മുറിവുകളുണ്ടായിരുന്നു.കൂടുതൽ കുത്തേറ്റത് മുതുകിലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന് കൈമാറി. അതേസമയം, ഡോ.വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.’കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമം ഉണ്ടായപ്പോൾ പൊലീസ് പുറത്തേക്കോടി. വാതിൽ പുറത്തുനിന്ന് അടച്ചതിനാലാണ് സന്ദീപ് അത്യാഹിത വിഭാഗത്തിനുള്ളിൽ അക്രമം തുടർന്നു.ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും കാര്യക്ഷമമായി ഇടവിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. മെഡിക്കൽ ഓഫീസറെ…

Read More

‘വാതിലടച്ച് രക്ഷപ്പെടാൻ ശ്രമിച്ചവരുടെ കൂട്ടത്തിലായിരുന്നു പൊലീസ്’; പരിഹസിച്ച് വി.ഡി സതീശൻ

ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകത്തിൽ പൊലീസിന്റെ വീഴ്ചയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വന്ദന കൊല്ലപ്പെട്ടത് പൊലീസിന്റെ കുറ്റകരമായ അനാസ്ഥകൊണ്ടാണെന്ന് അദ്ദേഹം തുറന്നടിച്ചു. വാതിലടച്ച് രക്ഷപെടാൻ ശ്രമിച്ചവരുടെ കൂട്ടത്തിലായിരുന്നു പൊലീസെന്നും വി.ഡി സതീശൻ പരിഹസിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതിപക്ഷ നോതാവിന്റെ പരാമർശം. മുഖ്യമന്ത്രി വിഷയത്തിൽ മൗനം തുടരുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. ജീവനിക്കാർക്ക് ഒരു സംരക്ഷണവും കിട്ടിയില്ല. കേരളത്തിലെ പോലീസ് സേനയ്ക്ക് തന്നെ ഇത് നാണക്കേടാണ്. മാധ്യമങ്ങളും ദൃകസാക്ഷികളും ഉള്ളത് കൊണ്ട് സത്യംപുറത്ത് വന്നുവെന്നും പ്രതിപക്ഷ നേതാവ്…

Read More

കേരളത്തിൽ ഡോക്ടർ ഡ്യൂട്ടിക്കിടെ കുത്തേറ്റു മരിച്ച വാർത്ത ഞെട്ടിച്ചു: രാഹുൽ ഗാന്ധി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്ക് എത്തിച്ചയാളുടെ കുത്തേറ്റു കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദന ദാസിന്റെ മരണത്തിൽ അനുശോചിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേരളത്തിൽ ഒരു ഡോക്ടർ ഡ്യൂട്ടിക്കിടെ കുത്തേറ്റു കൊല്ലപ്പെട്ട വാർത്ത ഞെട്ടിച്ചെന്ന് രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരായ തുടർച്ചയായ ആക്രമണങ്ങൾ ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയുടെ കുറിപ്പ് കേരളത്തിൽ ഡ്യൂട്ടിക്കിടെ ഡോക്ടർ കുത്തേറ്റു മരിച്ച വാർത്ത ഞെട്ടലോടെയാണു കേട്ടത്. ഡോ. വന്ദനയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും എന്റെ അഗാധമായ അനുശോചനം…

Read More

‘അലറിവിളിച്ചാൽ പോലും കേൾക്കാൻ ആരുമുണ്ടാകില്ല’: ഡോ.ജാനകി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ അധ്യാപകന്റെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് ഇനിയും കേരളം മുക്തമായിട്ടില്ല. ഡോക്ടർമാർക്കെതിരെയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് വന്ദനയും ക്രൂരമായി ആക്രമിക്കപ്പെടുന്നത്. സ്വന്തം ജോലി ചെയ്യാൻ പോലുമുള്ള സുരക്ഷിതത്വം ലഭ്യമല്ലാത്ത സാഹചര്യത്തെക്കുറിച്ച് നിരവധി ഡോക്ടർമാർ പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണം പങ്കുവെച്ചിരിക്കുകയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജനായ ഡോ.ജാനകി ഓംകുമാർ. പലപ്പോഴും നൈറ്റ് ഡ്യൂട്ടികളിൽ ഹൗസ് സർജന്മാർ ഒറ്റയ്ക്കാണ് ഉണ്ടാകാറുള്ളതെന്നും…

Read More

ഡോ. വന്ദനക്ക് ആദരാഞ്ജലിയർപ്പിച്ച് മന്ത്രി വീണാ ജോർജ്

 കൊട്ടാക്കരയിൽ കുത്തേറ്റ് മരിച്ച ഡോ.വന്ദനാ ദാസിന് ആദരാഞ്ജലി അർപ്പിച്ച് ആരോഗ്യമന്ത്രി വീണാജോർജ്. വനന്ദനയുടെ കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയാണ് മന്ത്രി ആദരാഞ്ജലി അർപ്പിച്ചത്. വന്ദനയുടെ മാതാപിതാക്കളോട് സംസാരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. മുട്ടുചിറയിലെ വീട്ടിൽ ഉച്ചയ്ക്ക് 2 മണിക്കാണ് വന്ദനയുടെ സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ മുതൽ നടക്കുന്ന പൊതു ദർശനത്തില്‍ സമൂഹത്തിന്‍റെ നാനാഭാഗത്ത് നിന്നും ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച രാത്രി എട്ട് മണിക്കാണ് തിരുവനന്തപുരത്ത് നിന്നും വന്ദനയുടെ മൃതദേഹം കോട്ടയത്തെ വീട്ടിലെത്തിച്ചത്. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ്…

Read More