ഡോ.വന്ദനയുടെ കൊലപാതകം: പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദനദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി സന്ദീപിനെ ഇന്ന് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും.ആദ്യഘട്ട ചോദ്യം ചെയ്യലും തെളിവെടുപ്പും ഇന്നുണ്ടാകും.കൊട്ടാരക്കര താലൂക്കാശുപത്രി, സന്ദീപിന്റെ വീട്ടുപരിസരം എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. സന്ദീപിന്റെ അയൽവാസികൾ, സുഹൃത്തുക്കൾ എന്നിവരിൽനിന്ന് ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുള്ള സംഭവങ്ങൾ സംബന്ധിച്ച മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ദൃക്‌സാക്ഷികളുടെയും ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാരുടെയും മൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു.

Read More

ഡോ. വന്ദനയ്ക്ക് കണ്ണീരോടെ വിടചൊല്ലി നാട്; അന്ത്യാഞ്ജലിയർപ്പിച്ച് ആയിരങ്ങൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദനാ ദാസിന് കണ്ണീരോടെ വിടചൊല്ലി നാട്. കോട്ടയം മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിൽ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. വി.എൻ വാസവൻ, റോഷി അഗസ്റ്റിൻ ഉൾപ്പെടെ മന്ത്രിമാരും മറ്റു പ്രമുഖരും സംസ്‌കാരചടങ്ങിനു സാക്ഷിയാകാനെത്തിയിരുന്നു. പിതാവ് കെ.ജി മോഹൻദാസും അമ്മ വസന്തകുമാരിയും അവസാനചുംബനം നൽകിയ രംഗം കണ്ടുനിന്നവരുടെയെല്ലാം കരളലിയിക്കുന്നതായിരുന്നു. അന്ത്യചുംബനത്തിനുശേഷമാണ് ഭൗതികദേഹം ചിതയിലേക്കെടുത്തത്. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് വന്ദനയ്ക്കും അന്ത്യചിതയൊരുക്കിയത്. ഇന്നലെ രാത്രി വന്ദന പഠിച്ച അസീസിയ മെഡിക്കൽ കോളജിൽ പൊതുദർശനത്തിനു വച്ച…

Read More

ഡോ. വന്ദനക്ക് ആദരാഞ്ജലിയർപ്പിച്ച് മന്ത്രി വീണാ ജോർജ്

 കൊട്ടാക്കരയിൽ കുത്തേറ്റ് മരിച്ച ഡോ.വന്ദനാ ദാസിന് ആദരാഞ്ജലി അർപ്പിച്ച് ആരോഗ്യമന്ത്രി വീണാജോർജ്. വനന്ദനയുടെ കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയാണ് മന്ത്രി ആദരാഞ്ജലി അർപ്പിച്ചത്. വന്ദനയുടെ മാതാപിതാക്കളോട് സംസാരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. മുട്ടുചിറയിലെ വീട്ടിൽ ഉച്ചയ്ക്ക് 2 മണിക്കാണ് വന്ദനയുടെ സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ മുതൽ നടക്കുന്ന പൊതു ദർശനത്തില്‍ സമൂഹത്തിന്‍റെ നാനാഭാഗത്ത് നിന്നും ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച രാത്രി എട്ട് മണിക്കാണ് തിരുവനന്തപുരത്ത് നിന്നും വന്ദനയുടെ മൃതദേഹം കോട്ടയത്തെ വീട്ടിലെത്തിച്ചത്. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ്…

Read More