
ഡോ. ഷഹനയുടെ ആത്മഹത്യ കേസ് ; പ്രതി റുവൈസിന് പഠനം തുടരാൻ അനുമതി
ഡോക്ടർ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടർ പഠനത്തിന് വീണ്ടും അനുമതി. ക്ലാസിൽ പങ്കെടുക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. അച്ചടക്ക നടപടി കോടതി ശരിവെച്ചാൽ ഹാജർ സാധുവായി കണക്കാക്കില്ല. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഇടക്കാല ഉത്തരവിറക്കിയത്. അച്ചടക്ക നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് നടപടി. ഷഹനയുമായുള്ള വിവാഹത്തില്‍ നിന്ന് അവസാന നിമിഷമാണ് ഡോ. റുവൈസ് പിന്മാറിയത്. ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന ഡോ….