
പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിൽ മാറ്റത്തിന്റെ കാറ്റാകാൻ ഡോ.സവീര പ്രകാശ്; വോട്ടെടുപ്പ് നാളെ
പാകിസ്ഥാനിൽ രാഷ്ട്രീയ രംഗത്തെ മാറ്റത്തിന് ചുക്കാൻ പിടിക്കാനാകുമെന്ന പ്രതീക്ഷയിൽ ഡോ. സവീര പ്രകാശ്. ഇത്തവണ പൊതു തെരഞ്ഞെടുപ്പിൽ മത്സരിച്ച് പാക് ജനതയുടെ ഹൃദയം കവരാനാണ് ഡോക്ടറും ന്യൂനപക്ഷ വിഭാഗക്കാരിയുമായ സവീരയുടെ ശ്രമം. പാകിസ്ഥാനിൽ തെരഞ്ഞെടുപ്പിൽ പൊതുവെ സ്ത്രീകൾ മത്സരിക്കുന്നത് കുറവാണ്. പികെ-25 മണ്ഡലത്തിൽ നിന്നാണ് പ്രവിശ്യാ അസംബ്ലി സീറ്റിലേക്ക് മത്സരിച്ച് പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിൽ ചരിത്രം സൃഷ്ടിക്കാൻ സവീര പ്രകാശ് തയ്യാറെടുക്കുന്നത്. ന്യൂനപക്ഷങ്ങൾക്കോ സ്ത്രീകൾക്കോ ഉള്ള സംവരണ സീറ്റിന് പകരം ജനറൽ സീറ്റിലാണ് സവീര മത്സരിക്കുന്നതെന്ന…