ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം ; പാലക്കാട് ഡോ.പി.സരിനും ചേലക്കരയിൽ യുആർ പ്രദീപും മത്സരിക്കും

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും, ചേലക്കരയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസ്‌ വിട്ട പി. സരിൻ പാലക്കാട് ഇടത് സ്ഥാനാർഥിയാവുമെന്നും പാർട്ടി ചിഹ്നത്തിനു പകരം സ്വാതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ചേലക്കര ഉപതെരഞ്ഞെടുപ്പിൽ യുആർ പ്രദീപിനെയും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. മണ്ഡലത്തിലെ മുൻ എംഎൽഎയായ പ്രദീപിൻ്റെ പ്രചാരണം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ചേലക്കരയിൽ തുടങ്ങി. പാലക്കാട്‌, ബിജെപി- കോൺഗ്രസ് ഡീൽ ഉണ്ടാകുമെന്ന് അന്നേ ഞങ്ങൾ പറഞ്ഞതാണ്. പാലക്കാട്‌ ഇന്നത്തെ…

Read More

പാലക്കാട് പി സരിന്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും, പ്രഖ്യാപനം ഇന്ന്‌

കോണ്‍ഗ്രസിനോട് ഇടഞ്ഞ ഡോ. പി സരിന്‍ പാലക്കാട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. സരിന്‍ സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയതായും മത്സരിക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചതായുമാണ് വിവരം. . ഇന്ന് രാവിലെ പത്ത് മണിയോടെ സരിന്‍ വാര്‍ത്തസമ്മേളനം നടത്തും. പാലക്കാട് സീറ്റ് നിഷേധിച്ചതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന പി സരിനെ പാര്‍ട്ടിക്കൊപ്പം കൂട്ടുന്നത് ഗുണകരമാകുമെന്നാണ് സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. സരിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തിരുന്നു. നിലവില്‍ എല്‍ഡിഎഫ് പാലക്കാട്ട്…

Read More

കോൺഗ്രസിനെ കുത്താൻ വരുന്ന കടന്നലുകളെ തിരിച്ചുകുത്തും: പി സരിൻ 

ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരെ ഉപയോഗപ്പെടുത്തി ഡിജിറ്റൽ മീഡിയയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ കോഡിനേറ്റർ പി സരിൻ. ‘നേതാക്കളുടെയല്ല, കോൺഗ്രസ് പാർട്ടിയുടെ ബ്രിഗേഡ് ആകും ഇനി ഉണ്ടാകുക. കോൺഗ്രസിനെ കുത്താൻ വരുന്ന കടന്നലുകളെ തിരിച്ചുകുത്തുമെന്നും സിപിഎം സൈബർ വിഭാഗത്തെ പരോക്ഷമായി പരാമർശിച്ച് സരിൻ വ്യക്തമാക്കി. മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആൻറണി രാജിവച്ച ഒഴിവിലാണ് പി. സരിനെ കെ പി സി സി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി നിയമിച്ചത്.  

Read More