
ഡോ.മൻമോഹൻ സിംഗ് അനുസ്മരണം സംഘടിപ്പിച്ച് ഇൻകാസ് ഒമാൻ
ഇന്ത്യൻ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് ആദരാജ്ഞലികൾ അർപ്പിച്ച് ഒ.ഐ.സി.സി-ഇൻകാസ് അനുസ്മരണ യോഗം നടത്തി. ക്രാന്തദർശിയായ മുൻപ്രധാനമന്ത്രിയുടെ വിയോഗത്തിൽ അഗാധമായ അനുശോചനവും രേഖപ്പെടുത്തിയതോടൊപ്പം ഇന്ത്യൻ ഭരണത്തിലും സാമ്പത്തിക വികസനത്തിലും അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്നും യോഗം വിലയിരുത്തി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണറായും പിന്നീട് ഇന്ത്യയുടെ ധനമന്ത്രിയും പ്രധാന മന്ത്രിയും ആയി സേവനമനുഷ്ഠിച്ച ലോകം അംഗീകരിച്ച സാമ്പത്തിക വിദഗ്ധൻ എന്ന നിലയിലുള്ള ഡോ. മൻമോഹൻ സിങ്ങിന്റെ പ്രവർത്തനങ്ങളെ അധ്യക്ഷൻ നിധീഷ് മണി എടുത്തുപറഞ്ഞു. ആധുനിക…