
സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം ഡോ.എം.ലീലാവതിക്ക് സമർപ്പിച്ചു
സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക് സമര്‍പ്പിച്ചു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു തൃക്കാക്കരയിലുള്ള വസതിയിലെത്തിയാണ് പുരസ്ക്കാരം നൽകിയത്. മാനവിക വിഷയ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുളള 2021-ലെ കൈരളി ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരമാണ് ഡോ. എം. ലീലാവതിക്ക് സമര്‍പ്പിച്ചത്. രണ്ടര ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വർഗീസും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കേരളീയ സാംസ്കാരിക മണ്ഡലത്തിൽ…