‘മുസ്ലിം ലീഗിന് എൻഡിഎയിൽ ചേരാൻ പറ്റിയ സമയം’; പ്രതികരണവുമായി മലപ്പുറത്തെ എൻഡിഎ സ്ഥാനാർത്ഥി ഡോ.എം അബ്ദുൽ സലാം

മുസ്ലിംലീഗിന് എൻ.ഡി.എ മുന്നണിയിൽ ചേരാൻ പറ്റിയ സമയമാണിതെന്ന് മലപ്പുറം ലോക്സഭാ എൻ.ഡി.എ സ്ഥാനാർഥിയും കാലിക്കറ്റ് സർവകലാശാലാ മുൻ വി.സിയുമായ ഡോ. എം. അബ്ദുൽ സലാം. മലപ്പുറം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ പലവിഷയങ്ങളിലും പാണക്കാട് തങ്ങളുടെ കൂടെയാണ്. ബാബറി മസ്ജിദ് തകർത്ത സമയത്ത് സംഘർഷമുണ്ടാകാതിരിക്കാൻ അന്നത്തെ തങ്ങൾ എടുത്ത നിലപാട് അഭിനന്ദനാർഹമാണ്. രാമക്ഷേതത്തിന്റെ ശിലാസ്ഥാപനത്തിന്റെ സമയത്ത് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞത് മുസ്‌ലിങ്ങളെ ഇനിയും രാമക്ഷേത്ര വിഷയത്തിൽ കെട്ടിയിടരുത് എന്നുതന്നെയാണ്. തന്നെ വി.സി.യാക്കിയതിൽ മുസ്ലിം…

Read More