
13-കാരനെ പീഡിപ്പിച്ച കേസ്; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് ഏഴ് വര്‍ഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും
തിരുവനന്തപുരത്ത് 13-കാരനെ പീഡിപ്പിച്ച കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് ഏഴ് വര്‍ഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും. ഡോ. കെ. ഗിരീഷി (59)നാണ് കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മാനസിക പ്രശ്നങ്ങളുമായി കൗണ്‍സിലിങ്ങിനെത്തിയ 13-കാരനെ പലതവണയായി പീഡിപ്പിച്ചുവെന്നാണ് ഇയ്യാൾക്കെതിരെയുള്ള കേസ്. നാല് വകുപ്പുകളിലായി ലഭിച്ച 26 വര്‍ഷം തടവ് ശിക്ഷയുണ്ടെങ്കിലും ഒരുമിച്ച് ഏഴ് വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും. ഒന്നരലക്ഷം രൂപ പിഴയടച്ചില്ലെങ്കില്‍ നാലുവര്‍ഷം കൂടി തടവ് അനുഭവിക്കണം….