
‘അലറിവിളിച്ചാൽ പോലും കേൾക്കാൻ ആരുമുണ്ടാകില്ല’: ഡോ.ജാനകി
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ അധ്യാപകന്റെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് ഇനിയും കേരളം മുക്തമായിട്ടില്ല. ഡോക്ടർമാർക്കെതിരെയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് വന്ദനയും ക്രൂരമായി ആക്രമിക്കപ്പെടുന്നത്. സ്വന്തം ജോലി ചെയ്യാൻ പോലുമുള്ള സുരക്ഷിതത്വം ലഭ്യമല്ലാത്ത സാഹചര്യത്തെക്കുറിച്ച് നിരവധി ഡോക്ടർമാർ പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണം പങ്കുവെച്ചിരിക്കുകയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജനായ ഡോ.ജാനകി ഓംകുമാർ. പലപ്പോഴും നൈറ്റ് ഡ്യൂട്ടികളിൽ ഹൗസ് സർജന്മാർ ഒറ്റയ്ക്കാണ് ഉണ്ടാകാറുള്ളതെന്നും…