‘ഡോ.ഹാദിയ നിയമ വിരുദ്ധ തടങ്കലിൽ അല്ല’; പിതാവിന്റെ ഹേബിയസ് കോർപസ് ഹർജി തീർപ്പാക്കി കോടതി

ഡോ. ഹാദിയയുടെ പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി അവസാനിപ്പിച്ചു. ഹാദിയ നിയമവിരുദ്ധ തടങ്കലിൽ അല്ലെന്ന് ബോധ്യമായതിനെ തുടർന്നാണ് നടപടി. ഹാദിയ പുനർവിവാഹം ചെയ്ത് തിരുവനന്തപുരത്ത് താമസിക്കുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. തന്നെ ആരും തടങ്കലിൽ പാർപ്പിച്ചതല്ലെന്ന ഹാദിയയുടെ മൊഴിയും കോടതിയിൽ ഹാജരാക്കിയിരുന്നു. മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവർ മകളെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഏതാനും ആഴ്ചകളായി മകളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നുമായിരുന്നു അശോകന്റെ ആരോപണം. മലപ്പുറത്തെ ക്ലിനിക് പൂട്ടിയ നിലയിലാണെന്നുമായിരുന്നു ഹേബിയസ് കോർപ്പസ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു….

Read More

ഡോ.ഹാദിയയെ കാണാനില്ലെന്ന പിതാവിന്റെ ഹേബിയസ് കോർപസ് ഹർജി ഫയലിൽ സ്വീകരിച്ച് കോടതി; ഡിജിപിക്കും മലപ്പുറം എസ് പിക്കും നോട്ടീസ്

ഡോ. ഹാദിയയെ കാണാനില്ലെന്ന അച്ഛൻ അശോകന്റെ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ ഡി.ജി.പിക്കും മലപ്പുറം എസ്.പിക്കും കോടതി നോട്ടിസ് അയച്ചിരിക്കുകയാണ്. ഹർജി ഈ മാസം 15ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അനു ശിവരാമൻ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മകളെ കാണാനില്ലെന്നും മലപ്പുറം സ്വദേശിയായ സൈനബ അടക്കമുള്ളവർ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് അശോകന്റെ ഹേബിയസ് കോർപസ് ഹരജി. ആഴ്ചകളായി മകളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. മലപ്പുറം ഒതുക്കുങ്ങലിലുള്ള ക്ലിനിക്ക് പൂട്ടിയ…

Read More