
സുപ്രീംകോടതി വിധി അംഗീകരിക്കുന്നു; വിധിക്കെതിരെ റിവ്യൂ ഹർജി നൽകില്ല, ഡോ. ഗോപിനാഥ് രവീന്ദ്രൻ
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി നടപടിയിൽ പ്രതികരണവുമായി ഗോപിനാഥ് രവീന്ദ്രൻ. വിധി അംഗീകരിക്കുന്നുവെന്ന് ഗോപിനാഥ് രവീന്ദ്രൻ പ്രതികരിച്ചു. വിധിക്കെതിരെ റിവ്യൂ ഹർജി നൽകില്ല. കുറേ കാര്യങ്ങൾ ചെയ്യാൻ പറ്റി. നാളെ ഡൽഹിയിലെ സ്ഥിരം ജോലിയിൽ പ്രവേശിക്കുമെന്നും ഗോപിനാഥ് രവീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രിയയുടെ നിയമനത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അല്‍പ്പനേരെ മുമ്പാണ് വിസി പുനര്‍നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി വന്നത്. വൈസ് ചാന്‍സലരെ പുനര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണ്ണർ…