
രഞ്ജിത്തിനോട് വിശദീകരണം തേടും; ഡോ. ബിജു മികച്ച സംവിധായകനെന്നും സജി ചെറിയാൻ
ഡോ. ബിജുവിനെതിരായ പരാമർശത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനോട് വിശദീകരണം തേടുമെന്ന് കലാ-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. രഞ്ജിത്തിനോട് നേരിട്ടെത്തി കാണാൻ മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ ഓഫീസിലേക്കാണ് വിളിപ്പിച്ചിരിക്കുന്നത്. വിവാദ പരാമർശങ്ങളിൽ രഞ്ജിത്തിന്റെ ഭാഗം കേൾക്കാനാണിതെന്നും മന്ത്രി അറിയിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ബിജുവിനെതിരായി നടത്തിയ പരാമർശത്തോട് യോജിപ്പില്ല. രഞ്ജിത്തിനെ നേരിട്ട് കാണും. ഡോ. ബിജു മികച്ച സംവിധായകനാണെന്നും വിസ്മയം തീർത്ത കലാകാരനാണെന്നും മന്ത്രി പറഞ്ഞു. ഡോ. ബിജുവിനോട് നേരിട്ട് സംസാരിച്ചുവെന്നും അദ്ദേഹത്തെ മാറ്റിനിർത്തുനനത്തിന്…