
സമസ്ത മുശാവറ യോഗത്തിൽ നിന്ന് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയത് തന്നെ ; സ്ഥിരീകരിച്ച് മുശാവറ അംഗം ഡോക്ടർ ബഹാഉദ്ദീൻ നദ്വി
സമസ്ത മുശാവറ യോഗത്തിൽ നിന്ന് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയത് സ്ഥിരീകരിച്ച് മുശാവറ അംഗം ഡോക്ടർ ബഹാഉദ്ദീൻ നദ്വി. ‘യോഗത്തിൽ വാഗ്വാദം ഉണ്ടായി. ഉമർ ഫൈസിയെക്കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായത്. കള്ളൻമാർ പറയുന്നതൊന്നും ചെയ്യാൻ പറ്റില്ലെന്ന് ഉമർ ഫൈസി പറഞ്ഞത് തന്നെ ലക്ഷ്യമിട്ടാണ്. അത് കേട്ട് ജിഫ്രി തങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയെന്നും’- ബഹാഉദ്ദീൻ നദ്വി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഉമർഫൈസിയുടേത് ധിക്കാരമാണെന്നും നടപടി വേണ്ടതാണെന്നും ബഹാവുദ്ദീന്‍ നദ്വി പറഞ്ഞു. ഇറങ്ങിപ്പോക്ക് നിഷേധിച്ച് സമസ്ത ഓഫീസ്…