
ഡോക്ടർ ഷഹ്നയുടെ മരണം; ഡോ. അഫ്‌സാന ഫാബി ഖാൻ അസോസിയേഷൻ ആക്റ്റിംഗ് പ്രസിഡന്റ്
ഡോ റൂവൈസിന് പകരം ഡോക്ട്ടേഴ്‌സ് അസോസിയേഷൻ ആക്റ്റിംഗ് പ്രസിഡന്റായി കോട്ടയം മെഡിക്കൽ കോളേജിലെ ഡോ അഫ്‌സാന ഫാബി ഖാനെ നിയമിച്ചതായി കെഎംപിജിഎ വാർത്താകുറിപ്പിലൂടെ അറിയിച്ചു. റുവൈസ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ ഡോ.ഷഹ്നയുടെ മരണത്തിൽ പ്രതിയായ സാഹചര്യത്തിലാണ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. ഷഹ്നയുടെ കുടുംബത്തിനൊപ്പം നിൽക്കുന്നുവെന്നും സ്ത്രീധനത്തിനെതിരെ സംഘടന ശക്തമായി നിലനിൽക്കുന്നുവെന്നും കെഎംപിജിഎ പറഞ്ഞു. അതേസമയം, ഡോ. ഷഹ്നയുടെ ഓർമകളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കോളേജിൽ സംഘടിപ്പിച്ച അനുസ്മരണത്തിൽ ഷഹ്നയെക്കുറിച്ച്…