സ്ത്രീധന, ഗാർഹിക പീഡന നിയമങ്ങൾ പുനഃപരിശോധിക്കണം; മാറേണ്ടത് സമൂഹം: പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി
നിലവിലുള്ള സ്ത്രീധന, ഗാർഹിക പീഡന നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ നിയമങ്ങൾ പുനഃപരിശോധിക്കുവാനും പരിഷ്കരിക്കുവാനും വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി കേൾക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. തിങ്കളാഴ്ചയാണ് സുപ്രീം കോടതി ഹർജി കേൾക്കാൻ വിസമ്മതം അറിയിച്ചത്. ‘സമൂഹമാണ് മാറേണ്ടത്, അല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല’ എന്ന് ജസ്റ്റിസ് ബിവി നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കഴിഞ്ഞ ദിവസം ബംഗളുരുവിൽ ഭാര്യയും ഭാര്യ വീട്ടുകാരും നൽകിയ വ്യാജ പരാതിയെ…