പേയ് ടിഎം ബാങ്ക് ഇടപാടുകൾ അവസാനിക്കുന്നു; വെള്ളിയാഴ്ച മുതൽ നിയന്ത്രണം

പേയ് ടിഎം പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള നിക്ഷേപങ്ങൾ സ്വീകരിക്കൽ, ക്രെഡിറ്റ് ഇടപാടുകൾ എന്നിവയ്ക്കുമേൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വെള്ളിയാഴ്ച പ്രാബല്യത്തിൽ വരും. ജനുവരി 31നാണ് ഗുരുതര ചട്ടലംഘനം ചൂണ്ടിക്കാണിച്ച് പേയ് ടിഎം ബാങ്കിന് ആർബിഐ താഴിട്ടത്. മറ്റു ബാങ്ക് അക്കൗണ്ടുകള്‍ തിരഞ്ഞെടുത്തില്ലെങ്കില്‍ പേയ് ടിഎം ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഡീമാറ്റ് അക്കൗണ്ടിലൂടെ ഇടപാടു നടത്താനാവില്ലെന്നു ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.  കൃത്യമായ തിരിച്ചറിയൽ രേഖകൾ പോലുമില്ലാതെയാണ് പേയ് ടിഎം ആയിരക്കണക്കിനു ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ അനുമതി നൽകിയതെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്…

Read More

യുവതി നായയായി വേഷം കെട്ടി, തെരുവിലൂടെ നടന്നു; ലക്ഷ്യം വ്യക്തമാകാതെ കാഴ്ചക്കാർ

പ്രണയദിനത്തിലായിരുന്നു മുംബൈയിലെ തെരുവിൽ വിചിത്ര സംഭവം അരങ്ങേറിയത്. സംഭവത്തിന്‍റെ ലക്ഷ്യം വ്യക്തമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പ്രതികരണങ്ങളുണ്ടായി. യജമാനത്തിയെപ്പോലെ അഭിനയിക്കുന്ന യുവതിയുടെ പിന്നാലെ മറ്റൊരു യുവതി നായയെപ്പോലെ നടക്കുന്ന ദൃശ്യങ്ങളാണ് കാഴ്ചക്കാരെ ഞെട്ടിച്ചത്. നായയെപ്പോലെ നടിക്കുന്ന യുവതി കഴുത്തിൽ ബെൽറ്റ് ധരിച്ചിട്ടിട്ടുണ്ട്. ബെൽറ്റിന്‍റെ ഒരറ്റം യജമാനത്തിയുടെ കൈയിലാണ്. What happened to Mumbai? How can people go to this low for views on social media?@MumbaiPolice @mieknathshinde is this kind…

Read More

ആത്മഹത്യ ചെയ്യാൻ പാലത്തിൽ കയറിയ യുവാവിനെ പിന്തിരിപ്പിച്ച് പോലീസ് 

കടം കയറി ജീവിതം താറുമായ യുവാവ് ആത്മഹ്യ ചെയ്യാൻ പാലത്തിനു മുകളിൽ കയറുകയും സംഭവമറിഞ്ഞെത്തിയ പോലീസുകാർ യുവാവിനെ അനുനയിപ്പിച്ചു താഴെയിറക്കുകയും ചെയ്ത സംഭവം വൈറലായി. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതുപോലെയുള്ള സംഭവങ്ങൾ സാധാരണമാണ്. എന്നാൽ, നിരാശഭരിതനായ ചെറുപ്പക്കാരനെ താഴെയിറക്കാൻ പോലീസ് പ്രയോഗിച്ച തന്ത്രങ്ങളാണ് കൗതുകമായി മാറിയത്. തിങ്കളാഴ്ചയാണു സംഭവം. കോൽക്കത്തയിലെ പാർക്ക് സർക്കസിൽ സ്ഥിതി ചെയ്യുന്ന കൂറ്റൻ ഇരുമ്പ് പാലത്തിൽ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. ബൈക്കിലാണ് ഇയാൾ ഇവിടെയെത്തിയത്. കൂടെ ഇയാളുടെ മൂത്തമകളും…

Read More

റഷ്യയുടെ സൂപ്പർ ചാരവിമാനം വെടിവച്ചിട്ടതായി യുക്രൈന്‍

റഷ്യയുടെ 2792 കോടിയോളം രൂപ വിലമതിക്കുന്ന ചാരവിമാനം വെടിവെച്ചിട്ടെന്ന അവകാശവാദവുമായി യുക്രെയിൻ. എ 50 എന്ന ചാരവിമാനമാണ് യുക്രെയിൻ തകർത്തത്. റഷ്യക്ക് കനത്ത തിരിച്ചടി. അസോവ് കടലിന് മുകളിൽ വച്ചാണ് ചാരവിമാനത്തെ തകർത്തതെന്നാണ് യുക്രൈന്റെ അവകാശവാദം. ദീർഘ ദൂര റഡാറുകളെ അടക്കം കണ്ടെത്താന്‍ കഴിയുന്ന ചാരവിമാനമാണ് തകർത്തത്. രണ്ട് വർഷത്തോളമാകുന്ന യുക്രൈന്‍ റഷ്യ യുദ്ധത്തിൽ തെക്ക് കിഴക്കന്‍ മേഖലയിൽ മുന്നേറ്റം നടത്താനുള്ള യുക്രൈന്‍ ശ്രമത്തിനൊടുവിലാണ് ചാരവിമാനം വീഴ്ത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടത്തിയ വിശദീകരണം അനുസരിച്ച് എ…

Read More

സ്തംഭിച്ച് ചാറ്റ് ജിപിടി; പിന്നില്‍ ‘അനോണിമസ് സുഡാന്‍’

ചാറ്റ് ജിപിടി സേവനങ്ങള്‍ ലോക വ്യാപകമായി പലയിടങ്ങളിലും തടസപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഹാക്കര്‍മാരുടെ ആസൂത്രിത ആക്രമണമാണ് പ്രശ്‌നത്തിന് കാരണമെന്നാണ് ഓപ്പണ്‍ എഐ പറഞ്ഞത്. ആദ്യമായാണ് ചാറ്റ് ജിപിടിയുടെ പ്രവര്‍ത്തനം ഇത്തരത്തില്‍ തടസപ്പെടുന്നത്. ഇതിന് പിന്നില്‍ ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് അഥവാ ഡി ഡോസ് ആക്രമണം ആണെന്നതിന്റെ സൂചനകള്‍ ലഭിച്ചതായും ഓപ്പണ്‍ എഐ പറയുന്നു. ഡി ഡോസ് ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ലെന്നും ഓപ്പണ്‍ എഐ അറിയിച്ചിരുന്നു. സംഭവത്തില്‍ ഉപഭോക്താക്കള്‍ക്കുണ്ടായ പ്രയാസത്തില്‍ ഓപ്പണ്‍ എഐ മേധാവി…

Read More

വ്യാജ വാര്‍ത്തകള്‍ തടയാൻ ‘നോട്ട് വെരിഫൈഡ്’ ലേബല്‍; യൂട്യൂബിന് നിര്‍ദേശവുമായി സര്‍ക്കാര്‍

വീഡിയോകളുടെ മുകളില്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ എന്നര്‍ത്ഥം വരുന്ന ‘നോട്ട് വെരിഫൈഡ്’ എന്ന മുന്നറിയിപ്പ് നല്‍കണമെന്ന് നിര്‍ദേശവുമായി സര്‍ക്കാര്‍. വ്യാജ വാര്‍ത്താ ചാനലുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഉചിതമായ നയരൂപീകരണം നടത്തണമെന്ന് യൂട്യൂബിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വ്യാജ വാര്‍ത്തകളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും ഇല്ലാതാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് വെള്ളിയാഴ്ച സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ക്കയച്ച കത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ ഉപഭോക്താക്കളുടെ, പ്രത്യേകിച്ചും കുട്ടികളുടെ സൈബര്‍ സുരക്ഷ ശക്തിപ്പെടുത്താനും ഉറപ്പുവരുത്താനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാനും ഐടി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍…

Read More

മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ മുഖ്യപ്രതിയുടെ വീട് അഗ്നിക്കിരയാക്കി

മണിപ്പുരില്‍ രണ്ടു യുവതികളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത മുഖ്യ പ്രതിയുടെ വീട് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. തൗബാല്‍ ജില്ലയിലെ ഹുയ്‌റേം ഹേരാദാസ് മെയ്തിയുടെ വീടാണ് വ്യാഴാഴ്ച കത്തിച്ചത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട് കത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ ഹുയ്‌റേം ഹേരാദാസ് അടക്കം നാലു പേരെ പോലീസ് ഇതുവരെ പിടികൂടിയിട്ടുണ്ട്. ഈ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് മുഖ്യപ്രതിയുടെ വീട് കത്തിച്ചിരിക്കുന്നത്. മേയ് നാലിനാണ് മനഃസാക്ഷിയെ…

Read More