വാഹനങ്ങളെ നിരീക്ഷിക്കാൻ ജിയോ ഫെൻസിങ്; ക്യാമറ കാണുമ്പോൾ സ്പീഡ് കുറയ്ക്കുന്നവരും ഇനി കുടുങ്ങും: ഗണേഷ് കുമാർ

കേരളത്തിൽ ജിയോ ഫെൻസിങ് നടപ്പാക്കി വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. കെ.എൽ.ഐ.ബി.എഫ് ടോക്കിൽ യുവതലമുറയും ഗതാഗത നിയമങ്ങളും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു മന്ത്രി. വാഹനങ്ങളിൽ ബാർ കോഡ് പതിപ്പിക്കുകയും റോഡിൽ പലയിടങ്ങളിലായി സ്ഥാപിക്കുന്ന ജിയോ ഫെൻസിങ് കടന്നുപോകാൻ വാഹനങ്ങൾ എടുക്കുന്ന സമയം പരിശോധിച്ച് വേഗത കണക്കാക്കുകയും ചെയ്യും. അമിതവേഗതയിൽ കടന്നുപോകുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ ഗതാഗത നിയമലംഘനത്തിനും ലൈസൻസിൽ ബ്ലാക്ക് പഞ്ചിങ് നടപ്പാക്കുന്നത് പരിഗണനയിലാണ്. നിശ്ചിത എണ്ണം ബ്ലാക്ക്…

Read More

ഷോപ്പിംഗ് ചെലവ് ചുരുക്കാൻ ചില ടിപ്പുകൾ ഇതാ

ഷോപ്പിം​ഗ് പലരുടെയും പോക്കറ്റ് കാലിയാക്കാറുണ്ട്. അതിനാല്‍ ശ്രദ്ധയോടെ വേണം ഷോപ്പിംഗ് നടത്താന്‍. 1. അത്യാവശ്യം സാധനം വാങ്ങിക്കാന്‍ കാറില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പോകുന്ന പതിവ് പലര്‍ക്കുമുണ്ട്. ഇവിടെ രണ്ടുണ്ട് ദോഷം. സൂപ്പര്‍മാര്‍ക്കറ്റില്‍ ചെന്നുപെട്ടാല്‍ അനാവശ്യമായ സാധനങ്ങളും വാങ്ങിക്കൂട്ടും. മറ്റൊന്ന് അടുത്ത കടയില്‍ നടന്നുപോയി വാങ്ങിച്ചാല്‍ പെട്രോള്‍ നഷ്ടമുണ്ടാകില്ലല്ലോ. 2. കൈയില്‍ നല്ലൊരു തുക കിട്ടിയാല്‍ ഓടിപ്പോയി കണ്ണുമടച്ച്‌ ആവശ്യമെന്താണെന്നുവച്ചാല്‍ വാങ്ങിക്കുകയാണ് പതിവ്. ഇത് തെറ്റ്. പല കടകളില്‍പോയി വിലയില്‍ ഒരു താരതമ്യപഠനം നടത്തുന്നത് നല്ലതാണ്. 3. എന്തു സാധനവും…

Read More

വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ച് കാർ തകരാറിലായി; സംഭവത്തില്‍ ഇടപെട്ട് സുരേഷ് ഗോപി

വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ചതിന് പിന്നാലെ കാറിന് തകരാറുണ്ടായ സംഭവത്തില്‍ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാര്‍ ഉടമയ്ക്കു ഡീസലിനു ചെലവായ പണവും അറ്റകുറ്റ പണിക്കു ചെലവായ തുകയും പമ്പുടമ മടക്കി നല്‍കി. ഡീസല്‍ തുകയായ 3394 രൂപയും നഷ്ടപരിഹാരവും അടക്കം 9894 രൂപയാണ് നല്‍കിയത്. ഈ മാസം 17 ന് പാലാ കടപ്പാട്ടൂരുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്പില്‍ നിന്നാണു ഡീസല്‍ അടിച്ചത്. 36 ലീറ്ററോളം ഡീസല്‍ കാറില്‍ അടിക്കുന്നതിനിടെ പലതവണ ബീപ് ശബ്ദം…

Read More

ഉഷ്ണതരംഗത്തില്‍ വലഞ്ഞ് ഗ്രീസ്; ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ കുഴഞ്ഞുവീണു

ഉഷ്ണതരംഗത്തെ തുടര്‍ന്ന് രാജ്യത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി ഗ്രീസ്. കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി അസഹനീയമായ ചൂടാണ് ഗ്രീസില്‍ അനുഭവപ്പെടുന്നത്. വടക്കേ ആഫ്രിക്കയില്‍ നിന്നുള്ള ഉഷ്ണക്കാറ്റിന്റെ ഫലമായി താപനില 43 ഡിഗ്രി പിന്നിട്ടതോടെ അക്രോപോളിസ് ഉള്‍പ്പടെയുള്ള രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം കഴിഞ്ഞ ദിവസം അടച്ചുപൂട്ടി. രാജ്യത്തെ പ്രൈമറി സ്‌കൂളുകളും നഴ്‌സറികളും അടക്കാനും അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വര്‍ഷം സാധാരണയിലും നേരത്തെയാണ് ഗ്രീസില്‍ ഉഷ്ണതരംഗം ഉണ്ടായിരിക്കുന്നത്….

Read More

സർക്കാർ നിശ്ചയിച്ച ചെറിയ തുക മാത്രമേ വാങ്ങാവൂ; നിർബന്ധപൂർവം വിദ്യാർഥികളിൽനിന്നു വൻ പിരിവ് പാടില്ല: വി.ശിവൻകുട്ടി

സ്കൂളുകൾ പിടിഎ ഫണ്ടെന്ന പേരിൽ വലിയ തുക പിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും മന്ത്രി വി.ശിവൻകുട്ടി. പിടിഎയെ സ്കൂൾ ഭരണസമിതിയായി കാണരുത്. ജനാധിപത്യപരമായി വേണം പിടിഎകൾ പ്രവർത്തിക്കേണ്ടത്. സർക്കാർ നിശ്ചയിച്ച ചെറിയ തുക മാത്രമേ വാങ്ങാവൂ. നിർബന്ധപൂർവം വിദ്യാർഥികളിൽനിന്നു വൻ പിരിവ് പാടില്ല. കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനത്തിനു വലിയ തുക വാങ്ങുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വൻതുക വാങ്ങുന്ന ചില സ്കൂളുകൾ…

Read More

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ നിർദ്ദേശിക്കണം; ജില്ലാ കളക്ടറോട് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കനത്ത ഉഷ്ണ തരംഗത്തിൻ്റെ സാഹചര്യത്തിൽ പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ നിർദ്ദേശിക്കണമെന്ന് പാലക്കാട് ജില്ലാ കളക്ടറോട് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.  മെയ് 2 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് നിർദേശം നൽകിയത്. അഡീഷണൽ ക്ലാസുകൾ പാടില്ല. കോളേജുകളിലും ക്ലാസുകൾ പാടില്ല. സമ്മർ ക്യാമ്പുകളും നിർത്തിവെക്കണം. ഇത് പ്രകാരം പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര ഉത്തരവിട്ടു. ഗർഭിണികളും കിടപ്പ് രോഗികളുമുള്ള ആശുപത്രി വാർഡുകളിൽ ചൂട് കുറയ്ക്കുന്നതിനുള്ള സജ്ജീകരണങ്ങൾ കൂടുതലായി…

Read More

ഇന്ത്യയുടെ പാരീസ് ഒളിമ്പിക്സ് സംഘത്തിന്റെ നേതൃസ്ഥാനം രാജിവെച്ച് മേരി കോം

2024 പാരീസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ നേതൃസ്ഥാനം (ഷെഫ് ഡി മിഷന്‍) ഒഴിഞ്ഞ് ബോക്‌സിങ് ഇതിഹാസം എം.സി മേരി കോം. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. തന്നെ ഷെഫ് ഡി മിഷന്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മേരി കോം തനിക്ക് കത്തെഴുതിയതായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷ വെള്ളിയാഴ്ച അറിയിച്ചു. മേരി കോം സ്ഥാനമൊഴിഞ്ഞതില്‍ ദുഃഖമുണ്ടെന്നും അവരുടെ തീരുമാനത്തെയും സ്വകാര്യതയേയും മാനിക്കുന്നതായും ഉഷ പ്രതികരിച്ചു. ‘രാജ്യത്തെ എല്ലാ വിധത്തിലും സേവിക്കുന്നത് ഒരു ബഹുമതിയായി ഞാന്‍…

Read More

ആദായനികുതി ലംഘനം; ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചു

ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചു. പ്രസിദ്ധീകരണ ലൈസൻസ് ഇന്ത്യൻ ജീവനക്കാർ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറി. ആദായനികുതി ലംഘനത്തിന്റ പേരിലുള്ള നടപടിയുടെ പശ്ചാത്തലത്തിൽ ആണ് നീക്കം. അടുത്തയാഴ്ച മുതൽ, ബിബിസി മുൻ ജീവനക്കാർ ചേർന്ന് ‘കളക്ടീവ് ന്യൂസ് റൂം’ ആരംഭിക്കും. കളക്ടീവ് ന്യൂസ് റൂം വഴിയാകും ബി ബി സി യുടെ ഇന്ത്യയിലെ ഇനിയുള്ള പ്രവർത്തനങ്ങൾ. കളക്ടീവ് ന്യൂസ് റൂം കമ്പനിയുടെ 26% ഓഹരികൾക്കായി ബിബിസി സർക്കാരിന് അപേക്ഷ നൽകി. മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ…

Read More

ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി എം. ശ്രീകുമാർ രാജിവച്ചു; ഭാവിപരിപാടികൾ അടുത്തയാഴ്ച

ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി എം.ശ്രീകുമാർ പാർട്ടിയിൽനിന്നു രാജി വച്ചു. ഭാവിപരിപാടികൾ അടുത്തയാഴ്ച അറിയിക്കാമെന്നു ശ്രീകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. ചെന്നിത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചു പാർട്ടിയുണ്ടാക്കിയ കരാർ ലംഘിക്കുന്നതിൽ പ്രതിഷേധിച്ചാണു രാജിയെന്നു ശ്രീകുമാർ. വൈസ് പ്രസിഡന്റ് രവികുമാർ രണ്ടര വർഷമാകുമ്പോൾ മാറണമെന്നും അഭിലാഷിനു സ്ഥാനം കൈമാറണമെന്നുമാണു കരാർ. എന്നാൽ, ഡിസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടും രവികുമാർ രാജി വച്ചില്ല. മുൻ എംഎൽഎ എം.മുരളിയുടെ സഹോദരനാണു ശ്രീകുമാർ.

Read More

‘അസമികളാവാൻ ബഹുഭാര്യത്വം ഉപേക്ഷിക്കണം’:  മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് നിര്‍ദേശവുമായി ഹിമന്ത ബിശ്വ

അസമിലെ ബംഗ്ലാദേശ് മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് നിര്‍ദേശവുമായി മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. അസമികളായി അംഗീകരിക്കണമെങ്കില്‍ ബഹുഭാര്യത്വം ഉപേക്ഷിക്കണമെന്നും രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉണ്ടാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഹുഭാര്യത്വമടക്കം അസമിന്റെ സംസ്‌കാരമല്ലെന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ പാടില്ലെന്നും ഹിമാന്ത ബിശ്വ ശര്‍മ ചൂണ്ടിക്കാട്ടി. കുട്ടികളെ മദ്രസയില്‍ പഠിക്കാന്‍ അയക്കുന്നതിന് പകരം ഡോകടര്‍മാരും എന്‍ജിനിയര്‍മാരുമാവാന്‍ പഠിപ്പിക്കണം. കുട്ടികളെ സ്‌കൂളിലേക്കയക്കണമെന്നും പിതാവിന്റെ സ്വത്തവകാശം കുട്ടികള്‍ക്ക് നല്‍കണമെന്നും ഹിമന്ത ബിശ്വ ശര്‍മ നിര്‍ദേശിച്ചു. അസം ജനതയുടെ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ ബംഗാളി കുടിയേറ്റ…

Read More