
കണ്ടിട്ടുണ്ടോ ഇരട്ട മഴവില്ല്.. മനോഹരം; ബംഗളൂരു നഗരത്തിലുണ്ടായ ഇരട്ട മഴവില്ലിൻറെ വീഡിയോ
മഴവില്ല് ഇഷ്ടമല്ലാത്തവർ ആരാണുള്ളത്. മഴവില്ലിനെക്കുറിച്ചുള്ള ഓർമകൾ നമ്മുടെ കുട്ടിക്കാലത്തെ ചെന്നുതൊടുന്നു. അത്രയ്ക്കു മനോഹരമായ ആകാശവിസ്മയം ഏതു പ്രായക്കാരും കണ്ടുനിൽക്കും. അപ്പോൾ ആകാശത്ത് ഇരട്ട മഴവില്ലു തെളിഞ്ഞാലോ..! ഇന്ത്യയുടെ പൂന്തോട്ട നഗരമായ ബംഗളൂരുവിൻറെ ആകാശത്തു തെളിഞ്ഞ ഇരട്ട മഴവില്ല് കൗതുകക്കാഴ്ചയായി. അപൂർവങ്ങളിൽ അപൂർവമായ ഈ ഗഗനവിസ്മയത്തിൻറെ വീഡിയോ പങ്കുവച്ചതു മറ്റാരുമല്ല, കർണാടക സന്ദർശനത്തിനെത്തിയ തമിഴ്നാട് വ്യവസായ മന്ത്രി ഡോ. ടി.ആർ.ബി. രാജയാണ്. എക്‌സിൽ പങ്കുവച്ച വീഡിയോയ്ക്ക് വൻ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ഇരട്ട മഴവില്ല്…