
ഇരട്ട ന്യൂന മർദം ; ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത
ഇരട്ട ന്യൂനമർദത്തിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ ഒമാനിലെ മിക്ക ഗവർണറേറ്റുകളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു. ഒരു ന്യൂനമർദം തിങ്കളാഴ്ച മുതൽ ബുധനാഴ്ചവരെയും മറ്റൊന്ന് വെള്ളിയാഴ്ചയുമാണ് ആരംഭിക്കുക. കനത്ത കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരിക്കും മഴ പെയ്യുക. ചൊവ്വാഴ്ച 10 മുതൽ 50 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. മുസന്ദം ഗവർണറേറ്റിന്റെ പടിഞ്ഞാറൻ തീരങ്ങളിലും അറബിക്കടലിന്റെ തീരങ്ങളിലും തിരമാലകൾ രണ്ട് മുതൽ മൂന്ന് മീറ്റർവരെ ഉയർന്നേക്കും. മണിക്കൂറിൽ 27 മുതൽ 46 കി.മീറ്റർ വേഗതയിലായിരിക്കും…