ഇനി കൊച്ചി കാണാം ഡബിൾ ഡക്കർ ബസിൻ; തിരുവനന്തപുരത്തെ സായാഹ്ന ബസ് യാത്ര പ്രചോദനം

വിനോദസഞ്ചാരികൾക്കായി കൊച്ചിയിൽ ഡബിൾ ഡക്കർ ബസ് അടുത്ത മാസം മുതൽ ഓടിത്തുടങ്ങും. മുകൾഭാഗം തുറന്ന ബസുകൾ എം.ജി. റോഡ് മാധവ ഫാർമസി മുതൽ ഫോർട്ട്‌കൊച്ചി വരെയായിരിക്കും സർവീസ് നടത്തുക. നിലവിൽ തിരുവനന്തപുരത്ത് ഡബിൾ ഡക്കർ ബസ് സർവീസ് വിജയകരമാണ്. ഇക്കാര്യം കൊച്ചിയിൽ സി.എസ്.എം.എല്ലിൽ നടന്ന ചടങ്ങിൽ മേയർ എം. അനിൽകുമാർ ആവശ്യപ്പെട്ടപ്പോൾ മന്ത്രി കെ.ബി. ഗണേഷ് കുമാർ തീരുമാനമറിയിക്കുകയായിരുന്നു. തിരുവനന്തപുരത്ത് വൈകുന്നേരമാണ് രണ്ട് ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നത്.

Read More

ഉത്തർപ്രദേശിലെ ഇറ്റാവയിൽ വാഹനാപകടത്തിൽ ഏഴ് പേർ മരിച്ചു

ഉത്തർപ്രദേശിലെ ഇറ്റാവയിൽ ഇന്ന് പുലർച്ചെ ഡബിൾ ഡക്കർ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. റായ്ബറേലിയിൽ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന ബസ് ലഖ്‌നൗവിലേക്ക് പോവുകയായിരുന്ന കാറിൽ ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ദില്ലിയിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ ബസ് പുലർച്ചെ 12:30 ഓടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിൽ 60 പേർ ഉണ്ടായിരുന്നതാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More