തമിഴ്നാട്ടിൽ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം; ​മുഖ്യമന്ത്രി സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തയച്ചു

ചെന്നൈയിൽ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഈ സാഹചര്യത്തിൽ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി സ്റ്റാലിൻ കത്തയച്ചു. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണെന്നാണ് സ്റ്റാലിൻ പറയുന്നത്. പ്രാദേശിക ഭാഷകൾക്ക് സ്വാധീനം ഉള്ള സംസ്ഥാനങ്ങളിൽ ഇത്തരം ചടങ്ങ് നടത്തരുതെന്നും നടത്തിയാൽ പ്രാദേശിക ഭാഷയെയും ആദരിക്കുന്ന നിലയിലാകണം ചടങ്ങെന്നും കത്തിൽ പറയുന്നുണ്ട്. ചെന്നൈ ദൂരദർശന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചുള്ള ചടങ്ങിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. ദൂരദർശൻ കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധവുമായി ഡിഎംകെ വിദ്യാർത്ഥി വിഭാഗം രം​ഗത്തെത്തുകയും ചെയ്തു. ഗവർണർക്കെതിരെ…

Read More

യച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗത്തിൽ ‘ചില പരാമർശങ്ങൾ’ നീക്കം ചെയ്ത് ദൂരദർശനും ആകാശവാണിയും

പ്രതിപക്ഷ നേതാക്കളുടെ പ്രസംഗങ്ങളിലെ പരാമർശങ്ങൾ നീക്കം ചെയ്ത് ദൂരദർശനും ആകാശവാണിയും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങളിലെ ചില പരാമർശങ്ങളാണ് നീക്കിയത്. ‘വർഗീയ സർക്കാർ’, ‘കാടൻ നിയമങ്ങൾ’, ‘മുസ്‌ലിം’ തുടങ്ങിയ പരാമർശങ്ങളാണ് ഒഴിവാക്കിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർനിർദേശങ്ങൾ പ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. നേതാക്കളുടെ പ്രസംഗം റിക്കോർഡ് ചെയ്യുന്നതിന് മുൻപാണ് വാക്കുകൾ ഒഴിവാക്കണമെന്നു ദൂരദർശൻ ആവശ്യപ്പെട്ടത്. ‘വർഗീയ സ്വേച്ഛാധിപത്യ ഭരണം’ എന്ന വാക്കും യച്ചൂരിയോട് ഒഴിവാക്കാൻ ആവശ്യപ്പെട്ടു. ‘വിചിത്രമെന്നു പറയട്ടെ, എന്റെ പ്രസംഗത്തിന്റെ ഹിന്ദി…

Read More

‘ദി കേരള സ്റ്റോറി ദൂരദർശൻ പ്രദർശിപ്പിക്കരുത്’ ; പ്രമേയം പാസാക്കി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

‘ദി കേരള സ്റ്റോറി’ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് ദൂരദര്‍ശന്‍ പിന്മാറണമെന്ന്‌ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌. കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കുന്നതാണ് സിനിമയെന്നാണ് വിമർശനം. നാളെ രാത്രി എട്ടിന് ചിത്രം സംപ്രേഷണം ചെയ്യുമെന്നാണ് ദൂരദര്‍ശന്‍റെ അറിയിപ്പ്. കേരളത്തോടുള്ള വെല്ലുവിളിയാണെന്നും സിപിഐഎം കുറ്റപ്പെടുത്തി. ലോകത്തെ നടുക്കിയ കേരളത്തിന്‍റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ സോഷ്യല്‍ മീഡിയയില്‍ അറിയിപ്പ് നല്‍കിയത്. വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ദ കേരള സ്റ്റോറി സിനിമ ബോക്സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. തിയേറ്റര്‍ വിട്ട്…

Read More