സംഭാവനപ്പെട്ടിയിൽ തലയോട്ടി നിക്ഷേപിച്ച് അജ്ഞാതൻ; ഭയന്നുവറിച്ച് കടയുടമ

ചെറിയ കടകൾ മുതൽ സൂപ്പർമാർക്കറ്റുകൾ വരെയുള്ളവയിൽ സംഭാവനപ്പെട്ടി സാധാരണമാണ്. ഉപഭോക്താക്കൾ പെട്ടികളിൽ നിക്ഷേപിക്കുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കാറുള്ളത്. ഇത്തരമൊരു സംഭാവനപ്പെട്ടിയിൽ പണത്തിനു പകരം അജ്ഞാതൻ നിക്ഷേപിച്ചതെന്താണെന്നു കേട്ടാൽ ആരും ഞെട്ടിവിറയ്ക്കും. യുഎസിനെ ഞെട്ടിച്ച അത്തരമൊരു സംഭവമാണ് ഇപ്പോൾ വാർത്താമാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്. അരിസോണയിലാണു സംഭവം. സാരിവൽ അവന്യൂവിനും യുമാ റോഡിനും സമീപം സ്ഥിതി ചെയ്യുന്ന ഗുഡ്‌വിൽ സ്റ്റോറിലെ സംഭാവനപ്പെട്ടിയിൽ അ‌ജ്ഞാതൻ നിക്ഷേപിച്ചത് മനുഷ്യന്‍റെ തലയോട്ടി. അതും, വർഷങ്ങളോളം പഴക്കമുള്ളത്! സംഭവം കണ്ട സ്റ്റോർ മാനേജർ ഭയന്നുവിറച്ചു. ഉടൻ…

Read More