‘ജനത്തിന്റെ വാക്കുകൾ ദൈവത്തിന്റേതും’: ട്രംപിന് വിണ്ടും ട്വിറ്ററിലേക്ക് പ്രവേശനം നൽകി മസ്‌ക്

മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ എന്നെന്നേക്കുമായി വിലക്കിയ ട്വിറ്റർ നടപടി തിരുത്തി ട്വിറ്ററിന്റെ പുതിയ ഉടമ ഇലോൺ മസ്‌ക്. യുഎസ് ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടിയതിനു പിന്നാലെ ട്രംപിന് ട്വിറ്ററിലേക്കു തിരിച്ചു പ്രവേശനം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ട്വിറ്ററിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. അഭിപ്രായ വോട്ടെടുപ്പിൽ ട്രംപിനെ തിരികെയെത്തിക്കണമെന്ന അഭിപ്രായത്തിനു മുൻതൂക്കം ലഭിച്ചതോടെയാണ് ഇലോൺ മസ്‌ക്കിന്റെ പ്രഖ്യാപനം. ഇലോൺ മസ്‌ക്കിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ട്രംപ് ട്വിറ്ററിൽ തിരികെയെത്തി. പോളിൽ…

Read More

2024ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ട്രംപ്

2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി ഇത് മൂന്നാം തവണയാണ് ട്രംപ് മത്സര രംഗത്തെത്തുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന്റെ പ്രാഥമിക നടപടികൾക്കും ട്രംപിന്റെ പ്രചാരണ വിഭാഗം തുടക്കമിട്ടു. ഫ്‌ലോറിഡയിൽ ഒരു പരിപാടിയിലാണ് പ്രസംഗമധ്യേ ട്രംപ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളിൽനിന്നായി പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്ന ആദ്യത്തെ പ്രമുഖനാണ് എഴുപത്താറുകാരനായ ട്രംപ്. ‘അമേരിക്കയുടെ തിരിച്ചുവരവ് ഇവിടെ ആരംഭിക്കുന്നു. അമേരിക്കയെ കൂടുതൽ ഉത്കൃഷ്ടവും മഹത്തരവുമാക്കാൻ, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ…

Read More

സിഎൻഎൻ ചാനലിനെതിരേ മാനനഷ്ടക്കേസുമായി ട്രംപ്;47.5 കോടി ഡോളർ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സിഎൻഎൻ ചാനലിനെതിരേ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 475 മില്ല്യൺ ഡോളറിന്റെ(47.5 കോടി ഡോളർ) മാനനഷ്ടക്കേസ് ഫയൽ ചെയ്തു. 2024 ലെ തിരഞ്ഞെടുപ്പിൽ താൻ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്ന ഭയത്തിൽ സിഎൻഎൻ തനിക്കെതിരേ ക്യാംപയിൻ നടത്തിയെന്ന് ഫ്ളോറിഡയിലെ ജില്ലാ കോടതിയിൽ നൽകിയ പരാതിയിൽ ട്രംപ് ചൂണ്ടിക്കാട്ടുന്നു. വിശ്വസനീയമായ വാർത്താ ഉറവിടം എന്ന ഖ്യാതി ഉപയോഗിച്ചുകൊണ്ട് സിഎൻഎൻ പ്രചരണം നടത്തി വായനക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചു. രാഷ്ട്രീയമായി തന്നെ പരാജയപ്പെടുത്താനാണ് സിഎൻഎൻ ശ്രമിച്ചതെന്ന് കോടതിയിൽ…

Read More