ബയോപിക്കിൽ മുൻ ഭാര്യയെ ബലാത്സംഗം ചെയ്യുന്ന രംഗം ; നിയമ നടപടി സ്വീകരിക്കുമെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ഡോണൾഡ് ട്രംപിന്റെ ജീവിതം പറയുന്ന ദി അപ്രന്റീസ് എന്ന സിനിമ വിവാദത്തിൽ. കഴിഞ്ഞ ദിവസമാണ് കാനിൽ സിനിമ പ്രദർശിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിവാദവും ഉടലെടുത്തിരിക്കുന്നത്. ട്രംപ് മുൻ ഭാര്യ ഇവാനയെ ബലാത്സംഗം ചെയ്യുന്നതായി സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇതാണ് വിവാദങ്ങൾക്ക് കാരണം. സെബാസ്റ്റ്യൻ സ്റ്റാൻ ഡോണാൾഡ് ട്രംപായി വേഷമിട്ട ചിത്രം മുൻ യു.എസ് പ്രസിഡന്റിന്റെ വ്യക്തി ജീവിതമാണ് കാണിക്കുന്നത്. ഇറാനിയൻ – ഡാനിഷ് സംവിധായകൻ അലി അബ്ബാസിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സിനിമക്കെതിരെ…

Read More

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് എതിരായ കേസ്; സാക്ഷികളെയും മറ്റുള്ളവരെയും വിമർശിച്ച് പോസ്റ്റിട്ട ട്രംപിന് പിഴയിട്ട് കോടതി

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പിഴയിട്ട് കോടതി. ക്രിമിനൽ കേസിൽ വിചാരണ നടക്കുന്നതിനിടെ കേസിനെക്കുറിച്ചുള്ള പരാമർശങ്ങൾ പാടില്ലെന്ന കോടതി നിർദ്ദേശം നിരന്തരം ലംഘിച്ചതിനാണ് നടപടി. കേസിലെ സാക്ഷികളെയും മറ്റുള്ളവരെയും വിമർശിച്ച് ട്രംപ് എഴുതിയ ഓരോ പോസ്റ്റിനും ആയിരം ഡോള‌ർ വീതമാണ് പിഴയിട്ടിരിക്കുന്നത്. 9000 ഡോളറാണ് (ഏകദേശം 751642 രൂപ) പിഴയൊടുക്കേണ്ടത്. ഈ ആഴ്ച അവസാനത്തിന് മുൻപ് പിഴയൊടുക്കണമെന്നും കോടതി വ്യക്തമാക്കി. കൃത്യമായ ധാരണയോടെയാണ് കോടതി നിർദ്ദേശം ട്രംപ് മറികടന്നതെന്നും കോടതി നിരീക്ഷിച്ചു. ഇത്തരത്തിലുള്ള നടപടി കോടതി…

Read More

എതിരാളികൾക്കെതിരെ പരി​ഹാസവും, കള്ളകഥകളുമായി സി.ഐ.എ; ട്രംപ് ഏൽപ്പിച്ച രഹസ്യ​ദൗത്യം

പരി​ഹസിച്ചും കിംവദന്തികൾ പരത്തിയും സി.ഐ.എ. അതെ, അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ സെൻട്രൽ ഇന്റ്റലിജൻസ് ഏജൻസിയുടെ കാര്യമാണ് പറയ്യുന്നത്. ചൈനീസ് ഭരണകൂടത്തെയും ഉദ്യോഗസ്ഥരെയും പരിഹസിക്കുന്നതിനും കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനുമായി വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സി.ഐ.എ. ഉപയോ​ഗിച്ചിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുമതിയോടെ 2019-ലാണ് ഈ രഹസ്യദൗത്യം ആരംഭിച്ചത്. ഷി ജിൻ പിങ് സർക്കാരിൽ പരിഭ്രാന്തി സൃഷ്ടിക്കുക, അതായിരുന്നു രഹ​സ്യ​ദൗത്യത്തിന്റെ ലക്ഷ്യം. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് രാജ്യത്തിന് പുറത്ത് അനധികൃത സ്വത്തുക്കൾ ഉണ്ടെന്നും, മറ്റ്…

Read More

മാനനഷ്ടക്കേസിൽ ട്രംപിനെതിരെ കോടതി; മാധ്യമപ്രവർത്തകയ്ക്ക് 83 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകണം

അമേരിക്കയിൽ മാധ്യമപ്രവർത്തക ഇ. ജീൻ കാരൾ നൽകിയ മാനനഷ്ടക്കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കോടതി വിധി. 83 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് വിധി. ജീൻ കാരൾ ആവശ്യപ്പെട്ടതിലും എട്ടിരട്ടിയാണ് കോടതി നഷ്ടപരിഹാരമായി വിധിച്ചത്. വിധി വരും മുൻപേ ട്രംപ് കോടതിയിൽനിന്ന് ഇറങ്ങിപ്പോയി. വിധിയെ പരിഹസിച്ച  ട്രംപ്  അപ്പീൽ പോകുമെന്നും അറിയിച്ചു.  2019ലാണ് ട്രംപ് കാരളിനെതിരെ ആരോപണം ഉന്നയിച്ചത്. 30 വർഷം മുൻപ് ഡിപ്പാർട്‌മെന്റ് സ്റ്റോറിൽ വച്ച് ട്രംപ് പീഡിപ്പിച്ചെന്നു കാരൾ വെളിപ്പെടുത്തിയതിനു പിന്നാലെയായിരുന്നു…

Read More

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അയോവ കോക്കസസില്‍ ട്രംപിന് വിജയം

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഘട്ടത്തിൽ ഡൊണാൾഡ് ട്രംപിനു വിജയം. റിപബ്ലിക് പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിലാണ് അയോവ കോക്കസസിൽ നിർണായക വിജയം നേടിയത്. നിരവധി നിയമക്കുരുക്കുകളിൽ പെട്ടുനിൽക്കുമ്പോഴാണ് മുൻ യു.എസ് പ്രസിഡന്റിന്റെ നേട്ടമെന്നതും ശ്രദ്ധേയമാണ്. മാസങ്ങൾ നീണ്ടുനിൽക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ആദ്യഘട്ടം മാത്രമാണു കഴിഞ്ഞ ദിവസം നടന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിസ്ഥാനത്തേക്കുള്ള യോഗ്യതയാണ് വോട്ടെടുപ്പിലൂടെ ട്രംപ് അരക്കിട്ടുറപ്പിച്ചത്. റിപബ്ലിക്കൻ വോട്ടർമാർ തങ്ങളുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്ന ആദ്യത്തെ സ്റ്റേറ്റാണ് അയോവ. അപകടകാരിയായ അതിശൈത്യത്തെ…

Read More

ഡോണൾഡ് ട്രംപിന് തിരിച്ചടി; 2024 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കി

2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അയോഗ്യനാക്കി. കോളറാഡോ സുപ്രിംകോടതിയുടേതാണ് നടപടി. കാപ്പിറ്റോൾ ആക്രമണത്തിൽ ട്രംപ് സംഘർഷത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതോടെ യുഎസിന്റെ ചരിത്രത്തിൽ തന്നെ അട്ടിമറിയുടെയോ അതിക്രമത്തിന്റെയോ പേരിൽ അയോഗ്യനാകുന്ന ആദ്യ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായി ഡോണാൾഡ് ട്രംപ്. 2020 ലെ തെരഞ്ഞെടുപ്പിന് പിന്നാലെ ബൈഡൻ അധികാരത്തിലേറുന്നത് ചെറുക്കാൻ ക്യാപിറ്റോളിൽ വലിയ സംഘർഷം നടന്നിരുന്നു. ഇതിന് പിന്നിൽ ട്രംപാണെന്ന് ആരോപിച്ച് സിറ്റിസൺസ് ഫോർ റെസ്‌പോൺസിബിളിറ്റി ആന്റ് എത്തിക്‌സിന്റെ…

Read More

പാക്കിസ്ഥാൻ തെരുവുകളിൽ പാട്ടുപാടി കുൽഫി വിറ്റത് ഡൊണാൾഡ് ട്രംപ്..?; വൈറൽ വീഡിയോയ്ക്കു പിന്നിൽ

പാക്കിസ്ഥാൻറെ തെരുവുകളിൽ പാട്ടുപാടി കുൾഫി വിറ്റത് അമേരിക്കൻ മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപോ..? സോഷ്യൽ മീഡിയയിൽ വന്പൻ ഹിറ്റ് ആയി മാറിയിരിക്കുകയാണ് വീഡിയോ. കണ്ടാൽ ട്രംപ് തന്നെ..! ചെറിയ മെയ്ക്ക്അപ്പ് ചെയത് സ്യൂട്ടും കോട്ടുമിടിച്ചാൽ ഒറ്റനോട്ടത്തിൽ ട്രംപ് ആണെന്നേ ആരും പറയൂ. കച്ച ബദാം വിൽപ്പനക്കാരനും ഗായകനുമായ ഭുബൻ ബദ്യാകറിൻറെ വീഡിയോ ക്ലിപ്പുകൾ വൈറലായതിനു സമാനമായാണ് കുൽഫി വിൽപ്പനക്കാരൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും നെറ്റിസൺമാരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നത്. കുൽഫി വിൽപ്പനക്കാരനായ പാക്ക് പൗരൻറെ 2021-ൽ…

Read More

തെരഞ്ഞെടുപ്പ് അട്ടിമറി കേസ്; മുൻ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കീഴടങ്ങി. അറ്റ്ലാന്റയിലെ ഫുൾട്ടൻ ജയിലിലാണ് ട്രംപ് കീഴടങ്ങിയത്. ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യ വ്യവസ്ഥയിൽ വിചാരണ വരെ വിട്ടയച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ ട്രംപിനെതിരെ 13 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2020-ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ മന്ദിരത്തിൽ കടന്നുകയറി അക്രമം നടത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. നേരത്തെ രാജ്യസുരക്ഷയെ സംബന്ധിച്ച രേഖകൾ…

Read More

സ്ത്രീപീഡന കേസിൽ ട്രംപിന് തിരിച്ചടി

സ്ത്രീപീഡന കേസിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. 30 വർഷം മുമ്പ് എഴുത്തുകാരി ജീൻ കാരളിനെ പീഡിപ്പിച്ച കേസിൽ ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയ മാൻഹാട്ടനിലെ ഫെഡറൽ കോടതി, 50 ലക്ഷം ഡോളർ നഷ്ടപരിഹാരവും വിധിച്ചു.  ലോകം സത്യം ജയിച്ചെന്ന് ജീൻ കാരൾ പ്രതികരിച്ചു. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ട്രംപ് അറിയിച്ചു. 1996 ല്‍ ഡോണള്‍ഡ് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് മാധ്യമ പ്രവര്‍ത്തകയും അമേരിക്കന്‍ എഴുത്തുകാരിയുമായ ജീന്‍ കരാള്‍ പരാതി നല്‍കിയത്. മാന്‍ഹാട്ടന്‍…

Read More

വിലക്ക് അവസാനിച്ചു; ഡോണൾഡ് ട്രംപിന് ഫെയ്‌സ്ബുക് അക്കൗണ്ട് തുറക്കാം

2021ലെ ക്യാപിറ്റൽ ലഹളയെത്തുടർന്ന് ഏർപ്പെടുത്തിയ വിലക്കിനുശേഷം യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫെയ്‌സ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും തിരിച്ചുവരുന്നു. ഫെയ്‌സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. വരും ആഴ്ചകളിൽത്തന്നെ ട്രംപിന്റെ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുമെന്ന് മെറ്റയുടെ ആഗോളകാര്യ പ്രസിഡന്റ് നിക് ക്ലെഗ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇനിയും ഇരു സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളുടെയും നയങ്ങൾ ലംഘിച്ചാൽ ട്രംപിനെ വീണ്ടും രണ്ടു വർഷത്തേക്ക് വിലക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മൂന്നാം വട്ടവും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്ന് അറിയിച്ചിട്ടുള്ള ട്രംപ് പക്ഷേ, ഫെയ്‌സ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും…

Read More