ഇറാന്റെ ആണവകേന്ദ്രങ്ങൾ ബോംബിട്ട് തകർക്കുകയാണ് ഇസ്രയേൽ ചെയ്യേണ്ടത്; ട്രംപ്

ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ തകർക്കണമെന്ന് ആവശ്യപ്പെട്ട് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇസ്രയേലിനുമേൽ ഇറാൻ നടത്തിയ ആക്രമണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇറാനെതിരെ കൂടുതൽ ഉപരോധം വേണമെന്നും ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ അക്രമിക്കുന്നത് അംഗീകരിക്കില്ലെന്നുമുള്ള പ്രസിഡന്റ് ജോ ബൈഡന്റെ പരാമർശം വന്നതിന് തൊട്ടുപിന്നാലെയാണ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന വന്നത്. നോർത്ത് കരോലിനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു ഡൊണാൾഡ് ട്രംപ്. പ്രചാരണം പുരോഗമിക്കവേ ഇസ്രയേൽ-ഇറാൻ പ്രശ്‌നങ്ങളേക്കുറിച്ചും ഇസ്രയേലിൽ ഇറാൻ 200 തവണ നടത്തിയ മിസൈൽ ആക്രമണങ്ങളേക്കുറിച്ചും ചോദ്യമുയർന്നു….

Read More

യുഎസ് തിരഞ്ഞെടുപ്പിൽ ‘ചെറിയ തിന്മ’യെ തിരഞ്ഞെടുക്കാൻ മാർപാപ്പ; ട്രംപിനും കമലയ്ക്കും വിമർശനം

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെയും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. കുടിയേറ്റക്കാരെ പുറത്താക്കുമെന്ന നയം സ്വീകരിച്ചതിനാണ് ഡോണൾഡ് ട്രംപിനെ വിമർശിച്ചതെങ്കിൽ ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന്റെ നിലപാടാണ് മാർപാപ്പയുടെ വിമർശനത്തിന് ഇടയാക്കിയത്. ഡോണൾഡ് ട്രംപിന്റെയും കമല ഹാരിസിന്റെയും പേരു പരാമർശിക്കാതെയായിരുന്നു മാർപാപ്പയുടെ വിമർശനം. തെക്കുകിഴക്കൻ ഏഷ്യയിലെയും ഓഷ്യാനിയയിലെയും നാല് രാജ്യങ്ങളിലായി 12 ദിവസത്തെ വിദേശ സന്ദർശനത്തിനു ശേഷം റോമിലേക്കുള്ള മടക്കയാത്രയിൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്…

Read More

‘ബൈഡൻ പിന്മാറാൻ നിർബന്ധിതനായി’: അട്ടിമറിയാണെന്ന് ഡോണൾഡ് ട്രംപ്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് മുൻ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും പ്രസിഡന്റുമായ ജോ ബൈഡൻ പിന്മാറിയതിനു പിന്നിൽ അട്ടിമറിയാണെന്ന് ഡോണൾഡ് ട്രംപ്. എക്‌സ് ഉടമ ഇലോൺ മസ്‌കുമായുള്ള അഭിമുഖത്തിലാണ് ട്രംപിന്റെ ആരോപണം. ‘തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തിൽ ഞാൻ ബൈഡനെ തകർത്തിരുന്നു. ഏറ്റവും മികച്ച സംവാദങ്ങളിലൊന്നായിരുന്നു അത്. തുടർന്ന് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറാൻ അദേഹം നിർബന്ധിതനായി. ബൈഡന്റെ പിന്മാറ്റം ഒരു അട്ടിമറിയായിരുന്നു.’ ഡോണൾഡ് ട്രംപ് ആരോപിച്ചു. എക്‌സിലെ ശബ്ദ സംപ്രേക്ഷണത്തിനുള്ള സ്‌പേസ് എന്ന പ്ലാറ്റ്‌ഫോമിലാണ് അഭിമുഖം പോസ്റ്റ് ചെയ്തത്….

Read More

‘തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ രേഖകൾ ഇറാൻ ഹാക്ക് ചെയ്തു’ ; ആരോപണവുമായി ഡൊണാൾഡ് ട്രംപ്

തൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ രേഖകൾ ഇറാൻ ഹാക്ക് ചെയ്തതായി യു.എസ് പ്രസിഡൻ്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് ആരോപിച്ചു. ഇറാനിയൻ സർക്കാർ രേഖകൾ മോഷ്ടിച്ച് വിതരണം ചെയ്തെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥിയുടെ പ്രചാരണ സംഘം ശനിയാഴ്ച അറിയിച്ചു. യു.എസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടപെടാനുള്ള വിദേശ ശ്രമങ്ങളെ കുറിച്ച് മൈക്രോസോഫ്റ്റ് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് ആരോപണം. തെരഞ്ഞെടുപ്പിൽ അരാജകത്വം സൃഷ്ടിക്കാനാണിതെന്ന് പ്രചാരണ വക്താവ് സ്റ്റീവൻ ചിയുങ് പറഞ്ഞു. ട്രംപ് തങ്ങളുടെ ഭീകരവാഴ്ച അവസാനിപ്പിക്കുമെന്ന് ഇറാന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ തങ്ങളുടെ…

Read More

ട്രംപിനെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു; ജെ.ഡി. വാൻസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി

യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഡോണൾഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി . പാർട്ടിയുടെ ദേശീയ കൺവൻഷനിലായിരുന്നു പ്രഖ്യാപനം. ഒപ്പം മത്സരിക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഒഹായോയിൽനിന്നുള്ള സെനറ്റർ ജെ.ഡി.വാൻസിനെയും പ്രഖ്യാപിച്ചു. സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ, നോർത്ത് ‍ഡക്കോട്ട ഗവർണർ ഡഗ് ബേർഗം എന്നിവരെ പിന്തള്ളിയാണ് മുപ്പത്തൊൻപതുകാരനായ വാൻസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കിയത്. നേരത്തേ ട്രംപിന്റെ കടുത്ത വിമർശകനായിരുന്ന വാൻസ് ഇപ്പോൾ ട്രംപ് ക്യാംപിലെ മുൻനിരക്കാരനാണ്. യുഎസ് സർക്കാരിൽ അറ്റോർണിയായ ഇന്ത്യൻ വംശജ ഉഷ…

Read More

ഡോണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമം ; അക്രമി പൊലീസ് ഉദ്യോഗസ്ഥനെ തോക്കു ചൂണ്ടി വിരട്ടി, വെളിപ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥൻ

അമേരിക്കൻ മുന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വെടിവെക്കും മുമ്പ് അക്രമിയായ തോമസ് മാത്യു ക്രൂക്കിനെ പൊലീസ് കണ്ടതായി വെളിപ്പെടുത്തൽ. പെൻസിൽവേനിയയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് ട്രംപിനെ ലക്ഷ്യമിട്ട് വെടിയുണ്ട എത്തിയത്. ട്രംപ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വെടിയുണ്ടയേറ്റ ട്രംപിന് പിന്നിൽ നിന്നിരുന്നയാൾ കൊല്ലപ്പെടുകയും ചെയ്തു. ട്രംപ് പ്രസംഗിച്ച് കൊണ്ടിരിക്കെ സമീപത്തെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ കയറിയാണ് ക്രൂക്സ് വെടിയുതിർത്തത്. ഈ മേൽക്കൂരയിലേക്ക് വലിഞ്ഞുകയറുന്നതിനിടെയാണ് ക്രൂക്‌സിനെ പൊലീസുകാരൻ കാണുന്നത്. എന്നാൽ തോക്ക് കാണിച്ച് പൊലീസുകാരനെ പിന്തിരിപ്പിക്കുകയായിരുന്നു. പിന്നാലെ തന്നെ ക്രൂക്സ് വെടിവെപ്പും…

Read More

അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് എതിരായ വധശ്രമം ; അപലപിച്ച് ഖത്തർ

അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ​തി​രാ​യ വ​ധ​ശ്ര​മ​ത്തെ അ​പ​ല​പി​ച്ച്​ ഖ​ത്ത​ർ.പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ ന​ട​ന്ന അമേരിക്കൻ​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കി​ടെ​യു​ണ്ടാ​യ വ​ധ​ശ്ര​മം അ​പ​ല​പ​നീ​യ​മാ​ണ്. എ​ല്ലാ​ത​രം അ​ക്ര​മ​ങ്ങ​ളും ക്രി​മി​ന​ൽ ന​ട​പ​ടി​ക​ളും ശ​ക്​​ത​മാ​യ അ​പ​ല​പി​ക്കേ​ണ്ട​തു​മാ​ണ്. അ​ദ്ദേ​ഹം വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​​ട്ടെ​യെ​ന്ന്​ ആ​ശം​സി​ക്കു​ന്നുവെന്നും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി. അ​ക്ര​മ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും ഖ​ത്ത​ർ അ​റി​യി​ച്ചു.

Read More

ഡോണൾഡ് ട്രംപിനെതിരായ വധശ്രമം ; ‘ ആഭ്യന്തര തീവ്രവാദ’മെന്ന് എഫ്.ബി.ഐ

യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായ വധശ്രമം ‘ആഭ്യന്തര തീവ്രവാദം’ ആയി കണക്കാക്കിയാണ് അന്വേഷിക്കുന്നതെന്ന് എഫ്.ബി.ഐ. 20കാരനായ അക്രമി ഒറ്റക്കാണ് പ്രവർത്തിച്ചതെന്നും ഇയാൾക്കD പിന്നിൽ മറ്റാരുമില്ലെന്നും എഫ്.ബി.ഐ വ്യക്തമാക്കി.ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യമെന്തെന്ന് എഫ്.ബി.ഐക്ക് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. നഴ്‌സിങ് ഹോമിൽ സഹായിയായി പ്രവർത്തിക്കുകയായിരുന്നു ആക്രമണം നടത്തിയ തോമസ് മാത്യു ക്രൂക്ക്സ്. 20കാരനായ ഇയാൾ എട്ട് തവണ വെടിയുതിർത്തു. അടുത്ത നിമിഷം തന്നെ ഇയാളെ സീക്രട്ട് സർവീസിന്‍റെ സ്നൈപർമാർ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു. സംഭവം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് ഒ​രു മ​ണി​ക്കൂ​ർ…

Read More

വെടിവച്ചത് 20 വയസ്സുകാരൻ; പരുക്കേറ്റ ട്രംപ് ആശുപത്രി വിട്ടു

ട്രംപിന് നേരെയുണ്ടായ വെടിവയ്പ് വധശ്രമക്കുറ്റമായി കണക്കാക്കി അന്വേഷണം നടത്തുമെന്നു യുഎസ് അറിയിച്ചു. യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗവും ഫെഡറൽ ഏജൻസിയായ യുഎസ് സീക്രട്ട് സർവീസും ചേർന്നാണ് അന്വേഷണം നടത്തുക. യുഎസ് രാഷ്ട്രീയ നേതാക്കളുടെയും അവരുടെ കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുന്നതും അവർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്ന ഏജൻസിയാണ് സീക്രട്ട് സർവീസ്. ട്രംപിനെ വെടിവച്ചത് ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സ് എന്നയാളാണെന്നു യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പെൻസിൽവാനിയയിൽ വെടിവയ്പുണ്ടായ സ്ഥലത്തുനിന്ന് അക്രമിയുടേതെന്നു കരുതുന്ന എആർ–15…

Read More

ബിസിനസ് വഞ്ചന കേസിൽ ട്രംപ് കുറ്റക്കാരൻ; ശിക്ഷാവധി ജൂലൈ 11ന്

ബിസിനസ് രേഖകളിൽ കൃത്രിമം കാണിച്ച കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോർക്ക് കോടതി. 34 കേസുകളിലും ട്രംപ് കുറ്റക്കാരാണാണെന്നാണ് കണ്ടെത്തൽ. ജൂലായ് പതിനൊന്നിന് ശിക്ഷ വിധിക്കും. ഏകകണ്ഠമായാണ് ജൂറിയുടെ വിധി. കേസ് കെട്ടിച്ചമച്ചതാണെന്ന് ട്രംപ് പ്രതികരിച്ചു. താൻ നിരപരാധിയാണ്. രാഷ്ട്രീയ എതിരാളിയെ നേരിടാനുള്ള ജോൺ ബൈഡന്റെ നീക്കമാണിതെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ആരും നിയമത്തിന് അതീതരല്ലെന്നാണ് ബൈഡന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രതികരിച്ചിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കയുടെ മുൻ പ്രസിഡന്റിനെതിരെ ക്രിമിനൽ കേസ് വരുന്നത്….

Read More